അനുദിന ജീവിതത്തിൽ ദൈവപരിപാലനയിൽ ആശ്രയിക്കുന്നതെങ്ങനെ?

ദൈവത്തിന്റെ സഹായമില്ലാതെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ദൈവത്തിന്റെ സ്നേഹത്തിനും കരുണയ്ക്കും നാമെല്ലാം കടപ്പെട്ടിരിക്കുന്നുവെന്ന കാര്യം മറക്കരുത്. ദൈവത്തിന്റെ സംരക്ഷണമില്ലാതെ നമുക്ക് യഥാർത്ഥത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല. എങ്കിലും, എല്ലാ ക്രെഡിറ്റും നമ്മുടേതാണെന്ന മട്ടിൽ പലപ്പോഴും പ്രവർത്തിക്കുന്നു. ഈ പ്രവണതയെ ചെറുക്കുന്നതിനുള്ള ഒരു മാർഗ്ഗം, ദൈവത്തെ പൂർണമായി ആശ്രയിച്ചുകൊണ്ട് ഓരോ ദിവസവും ആരംഭിക്കുക എന്നതാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ പ്രഭാത പ്രാർത്ഥനയിൽ നിന്ന് സ്വീകരിച്ച ഒരു പ്രാർത്ഥന ഇതാ.

“ദൈവമേ, അങ്ങയുടെ സൃഷ്ടി വൈഭവത്തെ അംഗീകരിച്ച്, അങ്ങയുടെ കൈകളുടെ പ്രവൃത്തിയെ ഏറ്റുപറയുകയും അങ്ങയെ പൂർണമായി ആശ്രയിക്കുകയും ചെയ്യുന്നു. അങ്ങയെ സ്തുതിക്കാനും മഹത്വപ്പെടുത്താനും നന്ദി അർപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു. അങ്ങയോടുള്ള സ്നേഹത്തിന്റെ ഐക്യത്തിൽ ഈ ഭൂമിയിൽ നിന്നെ സ്നേഹിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മാലാഖമാർ, സ്വർഗ്ഗത്തിലെ വിശുദ്ധർ, ക്രിസ്തു എന്നിവരുടെ പരമാധികാരത്തെ ആരാധിക്കുകയും ആത്മാവിലും ശരീരത്തിലും സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്നു. ആമ്മേൻ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.