വി. ജോൺപോൾ രണ്ടാമൻ പാപ്പായിൽ നിന്നും പ്രചോദനം സ്വീകരിച്ച് വൈദികൻ; ഇന്ന് സഹായമെത്രാനും

ലാസ് വെഗാസ് രൂപതയുടെ വികാരി ജനറാളായിരുന്ന മോൺ. ഗ്രിഗറി ഗോർഡനെ, ലാസ് വേഗാസിന്റെ സഹായമെത്രാനായി ഫ്രാൻസിസ് മാർപ്പാപ്പ നിയമിച്ചു. വി. ജോൺപോൾ രണ്ടാമൻ പാപ്പായിൽ നിന്നും പ്രചോദനം സ്വീകരിച്ചാണ് അദ്ദേഹം വൈദികനായത്.

അദ്ദേഹം ഫിലാഡെൽഫിയയിലാണ് ജനിച്ചത്. 1979-ല്‍ ജോൺപോൾ രണ്ടാമൻ പാപ്പാ അമേരിക്കയിൽ എത്തിയപ്പോൾ ഗോർഡന് അദ്ദേഹത്തെ കാണുവാനും സന്ദേശം കേൾക്കുവാനും അവസരം ലഭിച്ചു. ആ സംഭവമാണ് തന്റെ ദൈവവിളിയെ തിരിച്ചറിയുവാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പാപ്പായെ കണ്ടതിനുശേഷം കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ സെമിനാരിയിൽ ചേർന്ന അദ്ദേഹം 1988-ൽ പൗരോഹിത്യം സ്വീകരിച്ചു.

അമേരിക്കയുടെ നൂൺഷിയേറ്ററായും ചാൻസലറായും കൂരിയയയുടെ മോഡറേറ്ററായും സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് മോൺ. ഗ്രിഗറി ഗോർഡൻ. ലാസ് വേഗസിന്റെ ക്യാമ്പസ് മിനിസ്ട്രയുടെ ചാപ്ലെയിൻ ആയി സേവനമനുഷ്ഠിച്ച അദ്ദേഹത്തെ 2009-ൽ ബെനഡിക്ട് പതിനാറാമൻ പാപ്പാ ‘വിശുദ്ധിയുടെ ചാപ്ലൈൻ’ എന്ന് വിശേഷിപ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.