നാഗൊർനോ-കറാബാക്കിലെ ക്രൈസ്തവരെ സംരക്ഷിക്കുവാൻ ആഹ്വാനം

നാഗൊർനോ-കറാബാക്കിലെ ക്രൈസ്തവരെ സംരക്ഷിക്കുവാൻ ആഹ്വാനം ചെയ്തു മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ചർച്ചസ്. ഈ പ്രദേശത്തെ വിശ്വാസികളെ ദുരുപയോഗത്തിൽ നിന്നും പ്രതികാരങ്ങളിൽ നിന്നും സംരക്ഷിക്കണമെന്നും അവരുടെ ക്രിസ്തീയ പൈതൃകം സംരക്ഷിക്കണമെന്നും അവർക്കു വിശ്വാസ സ്വാതന്ത്ര്യം അനുവദിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

ആറ് ആഴ്ചത്തെ രക്തരൂക്ഷിതമായ സായുധ പോരാട്ടത്തിനു ശേഷം അർമേനിയൻ ക്രൈസ്തവർ അധിവസിക്കുന്ന നാഗൊർനോ-കറാബാക്ക് മേഖലയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു. വാസ്തവത്തിൽ, നിലവിൽ വന്ന സമാധാന കരാർ അവ്യക്തവും ശാശ്വതവുമായ സമാധാനം ഉറപ്പു നൽകാൻ കഴിയാത്തതും ആണ്. ഒരു ദുർബലമായ കരാർ ആയി അത് അവശേഷിക്കുകയാണ്. തന്നെയുമല്ല തർക്കപ്രദേശത്ത് സമ്മർദ്ദം നിറഞ്ഞ ഒരു ജീവിതത്തിലേയ്ക്ക് ആണ് ജനങ്ങളെ ഈ കരാർ നയിക്കുന്നത് എന്ന് മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ചർച്ചസ് ചൂണ്ടിക്കാട്ടുന്നു.

ഇനി ഒരു വെടിവയ്പ്പ് അർത്താഖിലെ തർക്ക പ്രദേശത്ത് ഉണ്ടാവുകയില്ല എന്ന് ഉറപ്പു നൽകണം എന്ന് ആവശ്യപ്പെട്ടു. അർമേനിയൻ പള്ളികൾ മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ചർച്ചുകളുടെ മൂലക്കല്ലായിരുന്നു. അർത്താഖിന്റെ കഷ്ടപ്പാടുകളുടെയും അതിന്റെ വിധിയെക്കുറിച്ച് അവിടുത്തെ ജനങ്ങൾക്ക് തോന്നുന്ന ആശങ്കയുടെയും കേന്ദ്രമാണ് ആ ദൈവാലയങ്ങൾ എന്ന് കൗൺസിൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.