വിവാഹജീവിതത്തിൽ കടന്നുകൂടാവുന്ന അഞ്ച് വൈറസുകൾ

നല്ല വിവാഹബന്ധത്തിന് ആവശ്യമായ ഘടകമാണ് പരസ്പരമുള്ള സ്നേഹവും വിശ്വാസവും. ഇതിൽ ഏതെങ്കിലുമൊന്ന് നഷ്ടപ്പെട്ടാൽ അത് വിവാഹജീവിതത്തെ സാരമായി ബാധിക്കും. പരസ്പരമുള്ള വിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വിവാഹബന്ധത്തിൽ ജീവിതപങ്കാളികൾക്കിടയിൽ കടന്നുവന്നേക്കാവുന്ന അഞ്ച് വൈറസുകൾ ഇവയാണ്.

1. തന്നെക്കുറിച്ചു തന്നെയുള്ള അമിതമായ ചിന്ത

എല്ലാ വൈറസുകളുടെയും മാതാവാണ് ഈഗോ. അതായത് സ്വയം തന്നെക്കുറിച്ച് തന്നെ അമിതമായി ചിന്തിക്കുകയും ‘ഞാൻ’ എന്ന വ്യക്തിയിൽ കേന്ദ്രീകൃതമായി ജീവിക്കുകയും ചെയ്യുന്ന അവസ്ഥ. പരസ്പരം ബന്ധമില്ലാത്ത അവസ്ഥയിലേയ്ക്ക് ഇത് നയിക്കും. സ്വന്തം കാര്യം മാത്രമാണ് ഈ ഭൂമിയിലെ ഏറ്റവും മഹത്തായ കാര്യമെന്ന് ഇക്കൂട്ടർ ചിന്തിക്കുന്നു. അവരുടെ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും അഭിപ്രായങ്ങളും മാത്രം വലിയതായി കാണുന്നു. ഇത് വിവാഹബന്ധത്തെ പ്രശ്നങ്ങളിലേയ്ക്ക് നയിക്കും. വിവാഹബന്ധത്തിൽ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് പരസ്പരമുള്ള മനസ്സിലാക്കൽ. അതിനായുള്ള ഒരു പരിശ്രമം ആവശ്യമാണ്.

2. യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകൾ  

സ്വന്തമായ ചില പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കും മാത്രം മുൻ‌തൂക്കം നൽകി ജീവിക്കുന്ന അവസ്ഥയാണിത്. പൂർത്തീകരിക്കാൻ സാധിക്കാത്ത വലിയ വലിയ പ്രതീക്ഷകളും താൽപര്യങ്ങളും ഇവർ മനസ്സിൽ സൂക്ഷിക്കുന്നു. അത് നടപ്പിലാകാത്തതിനാൽ, ഇവർ എന്നും അസ്വസ്ഥരുമാകുന്നു. അതിനാൽ, ജീവിതപങ്കാളിയുടെ അടുത്തും ഇവർ എന്നും അസംതൃപ്തരായിരിക്കും.

3. കൈമാറ്റ തത്വം

‘നീ എന്റേതാണ്, ഞാൻ നിന്റേതാണ്’ എന്നൊരു തത്വം വിവാഹബന്ധത്തിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇതൊരു വാഗ്ദാനമല്ല, ഒരു ബന്ധം ഒരു താൽക്കാലിക പ്രതിബദ്ധത മാത്രമാണ്.

ഈ ബന്ധം അനുകൂല സാഹചര്യങ്ങളിൽ (സാമ്പത്തിക, ശാരീരിക, വൈകാരിക മുതലായവ) അടിമകളാകുന്നു. ഭാവിയിൽ ഞങ്ങളുടെ പങ്കാളിയെക്കുറിച്ച് ഞങ്ങൾക്ക് എങ്ങനെ തോന്നും, അല്ലെങ്കിൽ അവർ ഞങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റുകയും ഞങ്ങൾക്ക് വേണ്ടതെല്ലാം നൽകുകയും ചെയ്യുമെന്നതിനാൽ ഞങ്ങൾ പ്രതിജ്ഞ ചെയ്യാൻ ആഗ്രഹിക്കുന്നില്ല.

4. ജീവിതപങ്കാളിയെ കുറിച്ചുള്ള അമിതമായ സംശയങ്ങൾ

ജീവിതപങ്കാളിയെ കുറിച്ചുള്ള അമിതമായ ആശങ്കകളും സംശയങ്ങളും വിവാഹജീവിതത്തിൽ പ്രശ്നങ്ങൾക്ക് കാരണമാകും. ഒന്നിനോടും സംതൃപ്‍തിയില്ലാതെ ജീവിക്കുന്നതിന് അത് കാരണമാകും. പരസ്പരമുള്ള ബഹുമാനവും ശരിയായിട്ടില്ല സ്നേഹബന്ധവും നഷ്ട്ടപ്പെടുന്നതിന് അപക്വമായ ഇത്തരം ചിന്തകൾ നയിക്കും.

5. കുടുംബവുമായുള്ള അമിതമായ ബന്ധം

വിവാഹത്തിനുശേഷം സ്വന്തം കുടുംബത്തോട് പുലർത്തുന്ന അമിതമായ ബന്ധം ജീവിതപങ്കാളികൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും. എല്ലാ ബന്ധങ്ങളും വിവാഹത്തോടെ നിർത്തണമെന്നു ശഠിക്കുന്ന രീതി പലപ്പോഴും പല പ്രശ്നങ്ങൾക്കും കാരണമായിത്തീരും. സ്വന്തം മാതാപിതാക്കളോടും സഹോദരങ്ങളോടും പുലർത്തുന്ന സ്നേഹബന്ധം ജീവിതപങ്കാളിക്ക് ബുദ്ധിമുട്ടിന് കരണമാകുന്നുണ്ടെങ്കിൽ അത് പിന്നീട് പല കുടുംബപ്രശ്നങ്ങൾക്കും കാരണമാകുന്ന ഒന്നായിത്തീരാം.

സി. സൗമ്യ DSHJ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.