കനത്ത മഴയെ തുടർന്ന് കേരളത്തിലെ അഞ്ചു ജില്ലകളിൽ റെഡ് അലേർട്ട്

കേരളത്തിൽ കനത്ത മഴയെ തുടർന്ന് അഞ്ചു ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. തെക്കന്‍ജില്ലകളിലും മധ്യകേരളത്തിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം ആണ് നൽകിയിരിക്കുന്നത്. പല സ്ഥലങ്ങളിലും ഉരുൾപൊട്ടലിനെ തുടർന്ന് നിരവധി വീടുകൾ വെള്ളത്തിനടിയിലായി.

പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യമാണ് ഉള്ളത്. കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് മൂന്ന് വീടുകൾ ഒലിച്ചുപോയി. ഈ മേഖലയിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായത്തെ തേടിയതായി ജില്ലാ കളക്ടർ അറിയിച്ചു.

മഴക്കെടുതിയെ തുടർന്ന് ആരംഭിച്ച കൺട്രോൾ റൂം നമ്പരുകൾ

കോട്ടയം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ- താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നതായി ജില്ലാ കളക്ടർ അറിയിച്ചു.

ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ: 0481 2565400, 2566300, 9446562236, 9188610017.
താലൂക്ക് കൺട്രോൾ റൂമുകൾ: മീനച്ചിൽ-04822 212325, ചങ്ങനാശേരി-0481 2420037, കോട്ടയം-0481 2568007, 2565007, കാഞ്ഞിരപ്പള്ളി-04828 202331, വൈക്കം-04829 231331.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.