ഒരാൾക്ക് പൂർണ്ണമായും ക്ഷമിക്കുവാൻ കഴിയുമോ?

ഒരാൾക്ക് പൂർണ്ണമായും ക്ഷമിക്കുവാൻ കഴിയുമോ? ഈ ഒരു ചോദ്യം എന്തുകൊണ്ടും വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്? പ്രത്യേകിച്ചും നമ്മെ വല്ലാതെ വേദനിപ്പിച്ചവരോടും ചെയ്യാത്ത കുറ്റത്തിന് ശിക്ഷ തന്നവരോടും നമ്മെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവരോടുമൊക്കെ ഉള്ള ദേഷ്യം ഉള്ളിൽ കിടക്കുമ്പോൾ. സംസാരത്തിൽ സാധിക്കും എന്ന് വേഗം പറയുവാൻ കഴിയുമെങ്കിലും ഹൃദയം കൊണ്ടും ക്ഷമിക്കാൻ സാധിക്കണം. അതെങ്ങനെ എന്നല്ലേ? ദൈവത്തിന് എല്ലാം സാധ്യമാണ്. പക്ഷേ, മനുഷ്യരുടെ ഭാഗത്ത് നിന്നുള്ള സഹകരണവും അവിടുത്തേയ്ക്ക് ആവശ്യമാണ്.

“ഞങ്ങൾ ഞങ്ങളുടെ കടക്കാരോട് ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കേണമേ” യേശു നമ്മെ ഇപ്രകാരം പ്രാർത്ഥിക്കാൻ പഠിപ്പിച്ചു. ഈ വിധത്തിൽ പ്രാർത്ഥിക്കുന്നതിലൂടെ നമ്മോട് തെറ്റ് ചെയ്യുന്നവരോടും നാം ക്ഷമിക്കാൻ സന്നദ്ധരാണ് എന്നാണ് നാം ഏറ്റുപറയുന്നത്. നമുക്ക് സാധ്യമല്ല എന്ന് തോന്നുന്ന സാഹചര്യത്തിൽ പോലും അവ സാധിച്ചു തരുവാൻ ദൈവത്തിന് കഴിയുമെന്ന് ഈ പ്രാർത്ഥന നമ്മെ ഓർമ്മപ്പെടുത്തുന്നു. കാരണം, കർത്താവ് തന്റെ കൽപ്പനകൾ നിറവേറ്റാനുള്ള കൃപ എല്ലായ്പ്പോഴും നൽകുന്നുവെന്ന് തിരിച്ചറിയുക.

ഓരോ വ്യക്തിയേയും അവർ ആയിരിക്കുന്ന അവസ്ഥയിൽ അംഗീകരിക്കുകയും മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. അത് കൂടുതൽ വേഗത്തിൽ ക്ഷമിക്കുവാനുള്ള ഒരു വഴിയാണ്. ചെറുപ്പത്തിലേ കുട്ടികളെ തെറ്റുപറ്റുമ്പോൾ ക്ഷമ ചോദിക്കാനും ശീലിപ്പിക്കേണ്ടതും വളരുമ്പോൾ നല്ല സ്വഭാവം രൂപപ്പെടാൻ കാരണമാകും. ചെറുപ്പത്തിൽ തന്നെ ക്ഷമിക്കപ്പെടുന്നതിന്റെ സന്തോഷം അനുഭവിച്ചാൽ പിന്നീട് അവർ ഒരു വലിയ തെറ്റ് ചെയ്താൽ പോലും ക്ഷമ ചോദിക്കാൻ മടിക്കുകയില്ല.

തെറ്റുപറ്റുമ്പോൾ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന ശീലം ഒഴിവാക്കുക. നമുക്ക് വീഴ്ചകൾ ഉണ്ടാകുമ്പോൾ മറ്റുള്ളവരിൽ കുറ്റം ആരോപിക്കാതെ സ്വന്തം കുറവുകളെ അംഗീകരിക്കാൻ പഠിക്കേണ്ടതും ആവശ്യമാണ്. ഇത്തരം ശീലങ്ങൾ ക്ഷമയിലേക്ക് നമ്മെ നയിക്കും. സ്വന്തം കുറവുകളെ അംഗീകരിക്കുന്ന ഒരാൾക്ക് അപരന്റെ കുറവിനെ സ്വീകരിക്കാനും എളുപ്പമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.