ക്രിസ്തുമസ് ഗാനങ്ങളിൽ ശ്രദ്ധേയമായി ‘മഞ്ഞു പെയ്യുന്ന രാവിൽ വാനിൽ…’   

ഓരോ ക്രിസ്തുമസ് കാലത്തും നിരവധി ഗാനങ്ങള്‍ മലയാളത്തില്‍ ഉണ്ടാകാറുണ്ട്. അതിലെ ഏറ്റവും നല്ല ചില ഗാനങ്ങള്‍ക്ക് മാത്രമാണ്, അതിജീവന ശക്തി ഉണ്ടാകുക. അത്തരം ഒരു ഗാനമാണ്, ക്രിസ്തുമസ് രാവുകളെ ധന്യമാക്കി സംഗീതാസ്വാദകരുടെ മനസ്സിൽ ഇടം നേടിയ, ‘മഞ്ഞു പെയ്യുന്ന രാവിൽ വാനിൽ …’ എന്ന ക്രിസ്തുമസ് ഗാനം.

ക്രിസ്തുമസ് ഓർമ്മകളെ മനോഹരമാക്കുന്ന മഞ്ഞു പെയ്യുന്ന രാവും മാലാഖമാരുടെ സംഗീതവും ഓർമ്മയിലേക്ക് എത്തിക്കുന്ന ഈ ഗാനം ഭൂമിയെ സ്വർഗ്ഗീയമാക്കാൻ വന്ന ദൈവപുത്രനെ ധ്യാനിക്കുവാൻ നമ്മെ സഹായിക്കുന്നു. ഈശോ ജനിച്ച സന്തോഷവും ക്രിസ്തുമസിന്റെ സന്ദേശവും പ്രത്യാശയും പകരുന്ന ഒന്നാണ് ഈ ക്രിസ്തുമസ് പാട്ട്.

വളരെ വ്യത്യസ്തത പുലർത്തുന്ന ഈ ഗാനം ഈ ക്രിസ്തുമസ് ദിനങ്ങളെ അനുഗ്രഹപ്രദമാക്കി എന്നാണ് ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

ഫാ. എബി നെടുംകളത്തിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഫാ. ടോം കൂട്ടുങ്കൽ ആണ്. വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഹൃദ്യമായ സ്വരത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത് ബോബി സേവ്യർ ആണ്. സ്‌കറിയ ജേക്കബ് ആണ് ഈ ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.