ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ; കമ്മീഷന് തെളിവ് നൽകാം

ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകുന്നതിനായി ക്രിസ്ത്യൻ ന്യൂനപക്ഷ കമ്മീഷന് തെളിവുകൾ നല്കാൻ നിർദേശം. പാറ്റ്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് കെ. ബി കോശി ചെയർമാനായും മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരായ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്,ജേക്കബ് പുന്നൂസ് എന്നിവർ അംഗങ്ങളുമായ കമ്മീഷനാണ് തെളിവുകൾ നൽകേണ്ടത്.

വിദ്യാഭ്യാസ മേഖലയിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാം, അവ എങ്ങനെ പരിഹരിക്കാം, സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥ, പരിഹരിക്കാൻ വിവിവിധ ഏജൻസികൾക്കും സർക്കാരിനും എന്തെല്ലാം ചെയ്യാനാകും, ക്ഷേമ പ്രവർത്തനവുമായി ബന്ധപ്പെട്ട് ക്രിസ്തു മതത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ, തീരദേശവാസികൾ, മലയോര കർഷകർ, വനാതിർത്തിയോട് അടുത്ത് താമസിക്കുന്ന കർഷകർ, കുട്ടനാട് മുതലായ സ്ഥലങ്ങളിൽ താമസിക്കുന്ന കർഷകർ, ആദിവാസികൾ, ദളിതർ, ലാത്തതാണ് തുടങ്ങിയവർക്ക് പ്രത്യേക ക്ഷേമ പ്രവർത്തനങ്ങൾ ആവശ്യമുണ്ടോ തുടങ്ങിയവയെ സംബന്ധിച്ച വിവരങ്ങൾ കമ്മീഷനെ അറിയിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.