വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസ് ജപമാലയുടെ അപ്പോസ്തലൻ: കർദ്ദിനാൾ സെമെറാരോ

തന്റെ ചുരുങ്ങിയ ജീവിതം കൊണ്ട് വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസ് ജപമാലയെ സ്നേഹിക്കുകയും നിരന്തരം പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തെ ജപമാലയുടെ അപ്പസ്തോലനെന്ന് വിശേഷിപ്പിച്ചു വത്തിക്കാൻ കർദ്ദിനാൾ മാർസെല്ലോ സെമെറാരോ. ഇറ്റലിയിൽ ജപമാല ധ്യാനത്തെ ഉൾക്കൊള്ളുന്ന ഒരു ലഘുലേഖയുടെ ആമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം എഴുതിയത്.

“ജപമാല പ്രാർത്ഥന വാഴ്ത്തപ്പെട്ട കാർലോ ഇഷ്ടപ്പെട്ടു. ഈ പരമ്പരാഗതമായ പ്രാർത്ഥന, അദ്ദേഹത്തിന്റെ അധരങ്ങളിൽ എല്ലാ ദിവസവും ഉന്മേഷം പകർന്നു. കുട്ടിക്കാലം മുതൽ അദ്ദേഹം പഠിക്കുകയും സ്നേഹിക്കുകയും ചെയ്ത ഒരു പ്രാർത്ഥനയാണിത്. ജപമാലയെ ‘സ്വർഗത്തിലേക്ക് കയറാനുള്ള ഏറ്റവും ചെറിയ ഗോവണി’ ആണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു,” – കർദ്ദിനാൾ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.