ജോൺപോൾ ഒന്നാമൻ പാപ്പായെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി

വെറും 33 ദിവസം മാത്രം മാർപാപ്പയായിരുന്ന ജോൺപോൾ ഒന്നാമൻ പാപ്പായെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. റിപ്പോർട്ടുകൾ അനുസരിച്ച്, ഫ്രാൻസിസ് മാർപാപ്പയുടെ അന്തിമ അംഗീകാരം മാത്രമേ ഇനി ആവശ്യമുള്ളൂ. 1978 -ലാണ് ഹൃദയാഘാതം മൂലം അദ്ദേഹം മരണമടയുന്നത്. അടുത്ത ഈസ്റ്റർ ആകുമ്പോഴേക്കും വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജോൺപോൾ ഒന്നാമൻ പാപ്പായെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനുള്ള അത്ഭുതം നടന്നത്, ഫ്രാൻസിസ് പാപ്പായുടെ മാതൃരൂപതയിലാണ്. 2011 -ൽ ബ്യൂണസ് അയേഴ്സ് രൂപതയിലെ എൻസെഫലോപ്പതിയിൽ ഒരു പെൺകുട്ടിക്ക് ലഭിച്ച സൗഖ്യമാണിത്.

1912 ഒക്ടോബർ 17 -ന് ആൽബിനോ ലൂസിയാനിയായിൽ ജനിച്ച അദ്ദേഹം 1935 -ൽ ഇറ്റലിയിലെ ഫെൽട്രെ രൂപതയുടെ പുരോഹിതനായി. 1958 -ൽ അദ്ദേഹത്തെ ബിഷപ്പായി നിയമിക്കുകയും വെനീസിലെ പാത്രിയർക്കീസ് ​​ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1963 -ൽ കർദ്ദിനാൾ ആയി നിയമിക്കപ്പെട്ടു. 1978 ആഗസ്റ്റ് 26 -ന് പോൾ ആറാമന്റെ മരണത്തിനു ശേഷം അദ്ദേഹം പാപ്പാ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അന്ന് അദ്ദേഹത്തിന് 65 വയസ്സേ ഉണ്ടായിരുന്നുള്ളുവെങ്കിലും പാപ്പാ സ്ഥാനത്തിരുന്ന് 33 ദിവസങ്ങൾക്കു ശേഷം ഹൃദയാഘാതം സംഭവിക്കുകയും സെപ്റ്റംബർ 28 -ന് മരണമടയുകയും ചെയ്തു. ശേഷം അദ്ദേഹത്തിന്റെ പിൻഗാമിയായി ജോൺപോൾ രണ്ടാമൻ പാപ്പായെ തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.