‘സർവൈവർ’: അബോർഷനിൽ നിന്നും രക്ഷപെട്ട ഒരു പെൺകുട്ടിയുടെ ജീവിതകഥ പുസ്തകമാകുന്നു

13 വയസ്സുള്ളപ്പോൾ ഇരട്ടകുട്ടികളെ ഗർഭം ധരിച്ച ഒരു പെൺകുട്ടി ഗർഭഛിദ്രം നടത്തുവാൻ ഡോക്ടറുടെ മുൻപിലെത്തി. ആറാം മാസത്തിലെ ഗർഭച്ഛിദ്രത്തിൽ ഒരു കുഞ്ഞിനെ അവൾക്ക് നഷ്ടപ്പെട്ടു. തന്റെ ഉദരത്തിൽ മറ്റൊരു കുഞ്ഞുകൂടി വളരെ സുരക്ഷിതമായിരിക്കുന്നുണ്ടെന്നറിഞ്ഞ അവൾ പിന്നീട് ഒരു അബോർഷന് മുതിർന്നില്ല. വർഷങ്ങൾക്ക് ശേഷം അബോർഷനെ അതിജീവിച്ച ഇരട്ടകുട്ടികളിലൊരാൾ തന്റെ അമ്മയെ കണ്ടെത്തുകയും തന്റെ അതിജീവനത്തിന്റെ കഥ അറിയുകയും ചെയ്തു. ക്ലെയർ കൽവെൽ എന്ന പെൺകുട്ടി പിന്നീട് തന്റെ അതിജീവനത്തിന്റെ കഥ ദൈവാലയങ്ങളിലെ കൂട്ടായ്മ്കളിലും പൊതു വേദികളിലും കോളേജ് വിദ്യാർത്ഥികളുടെ ഇടയിലുമൊക്കെ പ്രസംഗിക്കുവാൻ തുടങ്ങി.

“എന്റെ ജനനത്തിനു പിന്നിലുള്ള കഥയറിഞ്ഞപ്പോൾ ഭൂമി കീഴ്മേൽ മറിയുന്നതായി തോന്നി. അവരുടെ വായിൽ നിന്ന് വന്ന വാക്കുകളെ എനിക്ക് വിശ്വസിക്കുവാൻ സാധിച്ചില്ല. എന്നാൽ അവരുടെ കണ്ണുനീർ ഞാൻ കണ്ടു. എന്റെ കൂടെയുണ്ടായിരുന്ന ഒരാളെ എനിക്ക് നഷ്ടപ്പെട്ടു. എങ്കിലും ദൈവം ഈ കഥ എനിക്കുവേണ്ടി മാത്രം എഴുതിയതാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അവിടുന്ന് അത് തികച്ചും എനിക്കായി മാത്രമെഴുതി. അതിനാൽ ഞാൻ ഇത് വിശ്വസിക്കും.” പിന്നീടാണ് അവൾ പ്രൊ ലൈഫ് പ്രവർത്തനങ്ങളിലേക്ക് ഇറങ്ങിയത്.

തന്റെ ജീവിതവും അനുഭവങ്ങളും എല്ലാ ഇടങ്ങളിലും പങ്കുവെച്ചു. ഏപ്രിൽ 27 -ന് ക്ലെയർന്റെ ജീവിത കഥ വിവരിക്കുന്ന ‘സർവൈവർ’ എന്ന പുസ്തകം പുറത്തിറങ്ങുവാനിരിക്കുകയാണ്. നിരവധി ആളുകളുടെ ഹൃദയങ്ങളെ സ്പർശിച്ചിട്ടുള്ള അവളുടെ ജീവിത കഥ പുസ്തക രൂപത്തിൽ ആക്കിയിരിക്കുന്നത് അതിരുകളില്ലാതെ ലോകം മുഴുവൻ എത്തേണ്ടുന്നതിനാണ്. ജീവന്റെ മൂല്യം മറ്റുള്ളവരെ മനസ്സിലാക്കിക്കുന്നതിനു വേണ്ടിയാണ്. ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്ന കെന്റക്കിയിലെ ചില നിയമങ്ങൾക്കെതിരെയും അതിനെ അതിജീവിച്ചവരുടെ പുനരധിവാസത്തിനും പ്രത്യേക പരിഗണന നല്കുന്നതിനെക്കുറിച്ചുമെല്ലാം പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.