ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷണത്തിനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി അർജന്റീനയിലെ ബിഷപ്പുമാർ  

ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി വെർജിൻ ഓഫ് ലുജാന്റെ ദൈവാലയത്തിലേക്കു തീർത്ഥാടനം നടത്തി പ്രാർത്ഥിച്ചുകൊണ്ട് അർജന്റീയിലെ ബിഷപ്പുമാർ. ഗർഭച്ഛിദ്രം നിയമ വിധേയമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ബിഷപ്പുമാരുടെ തീർത്ഥാടനം. അർജന്റീനയുടെ സ്വർഗ്ഗീയ മധ്യസ്ഥയാണ് വെർജിൻ ഓഫ് ലുജാൻ.

ഇന്നലെ അർജന്റീന എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ എക്സിക്യൂട്ടീവ് കമ്മീഷൻ ആഹ്വാനം ചെയ്തത് പ്രകാരം ബിഷപ്പുമാർ വെർജിൻ ഓഫ് ലുജാന്റെ ദൈവാലയത്തിൽ എത്തുകയും ഗർഭച്ഛിദ്രം തടയുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്തു. സാൻ ഇസിഡ്രോ ബിഷപ്പും സിഇഎ പ്രസിഡന്റുമായ ബിഷപ്പ് ഓസ്കാർ വിസെൻറ് ഓജിയ രാവിലെ 10 -ന് ബസിലിക്കയിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ജീവന്റെ സംരക്ഷണം ഞങ്ങൾ അമ്മയെ ഏൽപ്പിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് വിശുദ്ധ കുർബാന അർപ്പണം നടന്നത്.

ഹേറോദേസ് രാജാവ് കൊലപ്പെടുത്തിയ കുഞ്ഞിപൈതങ്ങളുടെ ഓർമ്മ സഭയിൽ ആചരിക്കുന്നതിന്റെ പിറ്റേ ദിവസം ഡിസംബർ 29 -നാണ് ഗർഭഛിദ്ര നിയമം പാസാക്കണമോ വേണ്ടയോ എന്ന വിഷയത്തിൽ ചർച്ചകൾ നടക്കുന്നത്. ഗർഭച്ഛിദ്രം നിയമവിധേയമാക്കുന്നത് പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.