ഉദരത്തിൽ ആയിരിക്കുന്ന കുഞ്ഞുങ്ങൾക്കായി പ്രാർത്ഥനാദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് അർജന്റീന ബിഷപ്പുമാർ

അമ്മയുടെ ഉദരത്തിൽ ആയിരിക്കുന്ന കുഞ്ഞുങ്ങൾക്കായി ഡിസംബർ 8 – ന് പ്രാർത്ഥനാ ദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് അർജന്റീനയിലെ എപ്പിസ്കോപ്പൽ കോൺഫറൻസ് (സി‌എ‌എ). ഗർഭഛിദ്രം നിയമവിധേയമാക്കണമെന്ന അർജന്റീനിയൻ ഗവണ്മെന്റിന്റെ തീരുമാനത്തെ തുടർന്നാണ് ഇത്.

വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്ന എല്ലായിടങ്ങളിലും ഗർഭാവസ്ഥയിലായിരിക്കുന്ന കുഞ്ഞുങ്ങൾക്കായി പ്രാർത്ഥിക്കണം. പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥം യാചിക്കണമെന്നും ബിഷപ്പുമാർ അഭ്യർത്ഥിച്ചു. ഗർഭഛിദ്രം അവസാനിപ്പിക്കാൻ വി. ജോൺ പോൾ രണ്ടാമൻ പാപ്പായോടുള്ള പ്രാർത്ഥന ചൊല്ലണമെന്നും ബിഷപ്പുമാർ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.