ക്രിസ്തുവിൽ വസിക്കുന്നതിലൂടെ ആളുകൾക്ക് ലോകത്തിനു നന്മ ചെയ്യുവാൻ കഴിയും: ഫ്രാൻസിസ് പാപ്പാ

ഈശോയോടൊപ്പം ചേർന്ന് ജീവിക്കുവാൻ കഴിയുന്നില്ലെങ്കിൽ ഒരാൾക്ക് ക്രിസ്ത്യാനി ആയിരിക്കുവാൻ സാധിക്കില്ല എന്ന് ഫ്രാൻസിസ് പാപ്പാ. ക്രിസ്തുവിനോട് ചേർന്നല്ലാതെ ആർക്കും ക്രിസ്ത്യാനിയായി മാറുവാൻ കഴിയില്ല എന്നും പാപ്പാ ഓർമിപ്പിച്ചു.

ക്രിസ്തുവിനോട് കൂടെ ആയിരുന്നുകൊണ്ട് നമുക്ക് എല്ലാം ചെയ്യുവാൻ കഴിയും. ഞാൻ മുന്തിരിവള്ളിയും നിങ്ങൾ ശാഖകളും ആണെന്നാണ് ഈശോ പഠിപ്പിക്കുന്നത്. ഒരു മുന്തിരി ചെടിക്കു വളരുവാൻ ജീവാമൃതം ആവശ്യമാണ്. അതുപോലെ തന്നെ ശാഖകൾ വളരുന്നതിനും വർദ്ധിക്കുന്നതിനും അത് ഫലം കൂടുന്നതിനും മുന്തിരിവള്ളിയും ആവശ്യമാണ്. ശാഖയും തണ്ടും പരസ്പരം ചേർന്നിരിക്കുന്നത് പോലെ നാം ക്രിസ്തുവിനോട് ചേർന്നിരിക്കുമ്പോൾ അവിടുന്ന് നമ്മോടും ചേർന്നിരിക്കും. പാപ്പാ വ്യക്തമാക്കി.

ക്രൈസ്തവർ അവിടുത്തെ കൽപ്പനകൾ പാലിക്കുന്നതിനും കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും ഒപ്പം തന്നെ അവിടുത്തോട് ചേർന്നിരിക്കുവാനും ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ക്രിസ്ത്യാനി എന്ന് വിശേഷിപ്പിക്കപ്പെടുവാൻ നാം യോഗ്യരല്ല. ക്രിസ്തുവിനു ശിഷ്യന്മാരെ ആവശ്യമാണ്. അവിടുത്തേയ്ക്ക് നമ്മുടെ സാക്ഷ്യം ആവശ്യമാണ്. പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.