താഴത്തുപള്ളി അഭിഷേകാഗ്നി കൺവെൻഷൻ ഇന്ന് സമാപിക്കും 

കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിൽ നടന്നു വരുന്ന അഭിഷേകാഗ്നി കൺവെൻഷൻ ഇന്ന് സമാപിക്കും. സമാപന ദിവസമായ ഇന്ന് നടക്കുന്ന വചന ശുശ്രൂഷയ്ക്ക്  ഫാ. സേവ്യർ ഖാൻ വട്ടായിൽ  നേതൃത്വം നൽകും .

ഇന്ന് വൈകിട്ട് 9 മണിയോടെ കൺവെൻഷൻ അവസാനിക്കും. കഴിഞ്ഞ നാലു ദിവസങ്ങളിൽ പതിനായിരക്കണക്കിന് വിശ്വാസികളുടെ പങ്കാളിത്തത്തോടെയാണ് കൺവെൻഷൻ നടന്നത്. വിശ്വാസികൾക്ക് ആവശ്യമായ സൗകര്യങ്ങൾ എല്ലാം തന്നെ പള്ളിയിൽ ഒരുക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.