അമേരിക്കയിൽ ജീവന്റെ വിപ്ലവ തുടക്കം കുറിച്ച് അബ്ബി ജോൺസണിന്റെ മാനസാന്തരം

ഗർഭച്ഛിദ്രത്തിന്റെ പ്രചാരകരായ ‘പ്ലാൻഡ് പേരന്റ്ഹുഡി’ൽനിന്ന് രാജിവെച്ച് ജീവന്റെ വക്താവായി മാറിയ പ്രോ ലൈഫ് പ്രചാരക അബ്ബി ജോൺസണിന്റെ ജീവിതം അമേരിക്കയിൽ ജീവന്റെ വിപ്ലവം കുറിക്കുന്നു. അബ്ബിയുടെ മാനസാന്തരത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗർഭച്ഛിദ്ര ക്ലിനിക്കുകളിൽ നിന്ന് ജോലി രാജിവെച്ചവരുടെ എണ്ണം 500 പിന്നിട്ടു.

ജോലിക്കാർ മനസാന്തരപ്പെട്ടതോടെ രാജ്യത്തെ 21 ഗർഭച്ഛിദ്ര ക്ലിനിക്കുകൾ അടച്ചുപൂട്ടേണ്ടിവന്നു. അബ്ബി ജോൺസന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം സ്വീകരിച്ച നിരവധി പേർ സ്വമേധയാ പ്രോ ലൈഫ് രംഗത്തേക്ക് എത്തുകയും ചെയ്തു. 2009 സെപ്തംബർവരെ പ്ലാൻഡ് പേരന്റ്ഹുഡ് സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്ന അബ്ബി, ജോലിക്കിടയിൽ ലഭിച്ച ഒരു തിരിച്ചറിവിൽനിന്നാണ് മാനസാന്തരാനുഭവത്തിലെത്തിയത്.

തന്റെ ഈ ഉറച്ച തീരുമാനമം അനേകായിരങ്ങളെ ജീവൻ സംരക്ഷത്തിന്റെ വഴിയിൽ നടത്താൻ സഹായിക്കുന്നതെന്ന് മനസിലാക്കുമ്പോൾ വലിയ അഭിമാനം തോന്നുതായും അബ്ബി വെളിപ്പെടുത്തി. അബ്ബി ജോൺസണിന്റെ ജീവിതപരിവർത്തനം ഇതിവൃത്തമാകുന്ന ‘അൺപ്ലാൻഡ്’ എന്ന ഹോളിവുഡ് സിനിമ ഈ മാസം 29ന് തിയേറ്ററുകളിൽ എത്തും. അതും അനേകം ആളുകളിൽ മാറ്റങ്ങൾ സൃഷ്ടിക്കും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.