സീറോമലബാര്‍ നവംബര്‍ 30, മത്താ 4:18-22 – ഉപേക്ഷിക്കല്‍

ഉപേക്ഷിക്കുന്നവര്‍ക്കാണ് ക്രിസ്തു ശിഷ്യത്വം നല്‍കുന്നത് എന്ന സന്ദേശം നല്‍കുന്ന വചനഭാഗമാണ് നമ്മള്‍ ഇന്ന് ധ്യാനിക്കുന്നത്. വലകള്‍ ഉപേക്ഷിക്കുന്ന, വഞ്ചി ഉപേക്ഷിക്കുന്ന, പിതാവിനെ ഉപേക്ഷിക്കുന്ന, തൊഴില്‍ ഉപേക്ഷിക്കുന്ന വ്യക്തികളെയാണ് യേശു ശിഷ്യരാക്കുന്നത്; മനുഷ്യരെ പിടിക്കുന്നവരാക്കുന്നത്. യേശുവിനെ അനുഗമിക്കുമ്പോള്‍ മറ്റൊന്നും തടസമായി വരരുത് എന്ന ധ്വനി ഇവിടെയുണ്ട്. ജീവിതത്തില്‍ യേശുവിനെക്കാളും പ്രാധാന്യം തൊഴിലിനും വസ്തുക്കള്‍ക്കും വ്യക്തികള്‍ക്കും നല്‍കുന്നവരാണോ നമ്മള്‍ എന്ന് ചിന്തിക്കുക. അന്ത്രയോസ് സ്‌ളീഹായുടെ തിരുനാള്‍ ആഘോഷിക്കുന്ന ദിനമാണിന്ന്. ആദ്യം യേശുവിളിക്കുന്ന രണ്ടുപേരില്‍ ഒരാളാണ് അദ്ദേഹം. എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ച ആ വിശുദ്ധന്റെ മാദ്ധ്യസ്ഥത നമുക്കു തേടാം.
ജി. കടൂപ്പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.