നഷ്ടം മാത്രം സമ്മാനിക്കുന്ന അക്രമത്തിന്റെ പാത ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്ത് പാപ്പാ

അഫ്ഗാനിസ്ഥാൻ, നോർവേ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ സമീപകാല ആക്രമണങ്ങളുടെ ഇരകൾക്കായി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ. നഷ്ടം മാത്രം സമ്മാനിക്കുന്ന അക്രമത്തിന്റെ പാത ഉപേക്ഷിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. ഞായറാഴ്ച ആഞ്ചലൂസ് പ്രാർത്ഥനക്കായി സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒത്തുകൂടിയ വിശ്വാസികളോടാണ് പരിശുദ്ധ പിതാവ് ഇപ്രകാരം പറഞ്ഞത്.

“കഴിഞ്ഞ ആഴ്ച നോർവേ, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ഇത് നിരവധി പേരുടെ മരണങ്ങൾക്കും പരിക്കുകൾക്കും കാരണമായി. ഇതിന് ഇരകളായവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നു. എല്ലാവരോടും എപ്പോഴും തോൽക്കുന്ന അക്രമത്തിന്റെ പാത ഉപേക്ഷിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. അക്രമം അക്രമത്തെ ഉളവാക്കുന്നുവെന്ന് മറക്കാതിരിക്കാം” – പാപ്പാ മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.