യുനെസ്കോയുടെ സമാധാനത്തിനു വേണ്ടിയുള്ള അംബാസഡർ പദവി കത്തോലിക്കാ വൈദികന്

ആഫ്രിക്കയിലെ ഐവറികോസ്റ്റ് സ്വദേശിയായ കത്തോലിക്ക വൈദികനു യുനെസ്കോയുടെ സമാധാനത്തിനുവേണ്ടിയുള്ള അംബാസഡർ പദവി ലഭിച്ചു. അബിഡ്ജാൻ നഗരത്തിലെ റിവേറ എന്ന പ്രദേശത്തെ ഒരു ദേവാലയത്തിൽ സേവനം ചെയ്യുന്ന ഫാ. എറിക്ക് നോർബട്ടിന് ആണ് യുനെസ്‌കോയുടെ അംഗീകാരം ലഭിച്ചത്. ഇദ്ദേഹത്തെ കൂടാതെ സാമ്പത്തികം, കലാ, കായികം, മതം തുടങ്ങിയ മേഖലകളിൽനിന്ന് മറ്റ് 13 പേർക്ക് കൂടി യുനെസ്കോയുടെ ഫെലിക്സ് ബോയിഗ്നി സർവ്വകലാശാല ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഓഫ് പീസ് വിഭാഗത്തിന്റെ അംബാസഡർ പദവി ലഭിച്ചിട്ടുണ്ട്.

ഡിസംബർ ഇരുപതാം തീയതി ഔദ്യോഗികമായി സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. ഐവറി കോസ്റ്റിലെ വത്തിക്കാൻ പ്രതിനിധിയായ മോൺസിഞ്ഞോർ പവോളോ ബോർഗിയയും ചടങ്ങുകളിൽ പങ്കെടുത്തു. രാജ്യത്ത് സമാധാനം നിലനിർത്താൻ നടത്തിയ ഇടപെടലുകൾ മാനിച്ചാണ് 14 പേർക്കും അംബാസഡർ പദവി നൽകാൻ യുനെസ്കോ തീരുമാനിക്കുന്നത്.

സുപ്രധാന പദവി ലഭിച്ചതിൽ ഫാ. എറിക്ക് നോർബട്ട് സന്തോഷവും നന്ദിയും രേഖപ്പെടുത്തി. വ്യക്തികളിലും, സമൂഹങ്ങളിലും പുതിയ ഊർജ്ജവും, പ്രതീക്ഷയും പകരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഐവറി കോസ്റ്റിന് വാക്കുകളല്ല ആവശ്യം, മറിച്ച് സംവാദത്തിന് വേണ്ടി തുറവിയുള്ള സാക്ഷികളെയാണെന്ന് ഫാ. എറിക്ക് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.