ഗാസയിലെ പീഡനങ്ങൾക്കിടയിൽ നിന്നും പൗരോഹിത്യജീവിതം തിരഞ്ഞെടുത്ത യുവാവ്

യുദ്ധത്തിന്റെയും വേദനയുടെയും നിലവിളികൾ ഉയർന്നുകേൾക്കുന്ന ഗാസയിൽ നിന്നും പൗരോഹിത്യജീവിതം തിരഞ്ഞെടുത്ത ഒരു യുവാവ്. അദ്ദേഹത്തിന്റെ ജീവിതം സഭയ്ക്ക് പ്രതീക്ഷയാണ് പ്രദാനം ചെയ്യുന്നത്. ഗാസയിൽ ഒരു ക്രിസ്ത്യാനിയായിരിക്കുക എന്നതു തന്നെ വളരെ ക്ലേശകരമായ ഒരു സാഹചര്യത്തിൽ പൗരോഹിത്യജീവിതത്തിന്റെ പരിശീലന കാലഘട്ടത്തിലൂടെ കടന്നുപോകുന്ന യുവാവാണ് 23 -കാരനായ ഫാ. അബ്ദല്ല ജെൽഡ. അദ്ദേഹത്തിന്റെ ജീവിതവിളിയെക്കുറിച്ച് വായിച്ചറിയാം…

ഗാസയിൽ 15 വർഷങ്ങൾക്കുള്ളിൽ തന്നെ നാല് യുദ്ധങ്ങളാൽ നശിപ്പിക്കപ്പെട്ട ഒരു പ്രദേശം. അവിടെയാണ് ഫാ. അബ്ദല്ല ജെൽഡ ഒരു ഗ്രീക്ക് ഓർത്തഡോക്സ് കുടുംബത്തിൽ ജനിച്ചത്. 2019 -ൽ അദ്ദേഹം കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും ഈ ഒക്ടോബർ പത്തിന് ആദ്യവ്രത വാഗ്ദാനം സ്വീകരിക്കുകയും ചെയ്തു. പതിറ്റാണ്ടുകളായി ഈ പ്രദേശത്തു നിന്നും പൗരോഹിത്യത്തിലേക്കും സമർപ്പിതജീവിതത്തിലേക്കും ആളുകൾ കടന്നുവരാറേയില്ല. അതിനാൽ, അബ്ദല്ല ജെൽഡയുടെ ആദ്യവ്രത സ്വീകരണച്ചടങ്ങുകൾക്ക് പ്രദേശവാസികൾക്കിടയിൽ വലിയ സ്വീകാര്യതയാണ്.

നോവിഷേറ്റ് പൂർത്തിയാക്കിയ ശേഷം അദ്ദേഹം തുടർപഠനത്തിനായി പോകും. ഒരു പുരോഹിതനും മിഷനറിയും ആകാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തെ ദൈവം സഫലമാക്കട്ടെ എന്ന് ഇടവക വികാരി ആശംസിച്ചു.

വർഷങ്ങളായി ഇസ്രായേൽ, ഹമാസിനെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് രണ്ട് ദശലക്ഷം ആളുകൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ മേയിൽ ഉണ്ടായ ആക്രമണത്തിൽ നൂറുകണക്കിന് ആളുകളാണ് ഇവിടെ മരണപ്പെട്ടത്. വിറ്റെർബോ പ്രവിശ്യയിലെ മോണ്ടെഫിയാസ്കോണിലെ (1984 -ൽ അർജന്റീനയിൽ സ്ഥാപിതമായതും 26 ഭൂഖണ്ഡങ്ങളിലെ 26 രാജ്യങ്ങളിൽ നിലവിൽ വന്നതും) സഭയുടെ സെമിനാരിയിൽ പ്രവേശിക്കാൻ അബ്ദല്ല ജെൽഡ വിസക്കായി കാത്തിരിക്കുകയാണ്.

അദ്ദേഹം പൗരോഹിത്യജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത് ഗാസയിലെ ഇടവക മുതൽ ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് ​​വരെയുള്ളവർ വളരെയധികം ആഹ്ലാദത്തോടെയാണ് നോക്കിക്കാണുന്നത്. കാരണം ഇത് പ്രതീക്ഷയുടെ അടയാളമാണ്. യുദ്ധങ്ങൾക്കിടയിൽ ജനിച്ചു ജീവിച്ച അബ്ദല്ലയ്ക്ക് എവിടെ അയക്കപ്പെട്ടാലും അവിടെ പോയി ശുശ്രൂഷ ചെയ്യാൻ ഭയമില്ല.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.