ഗർഭച്ഛിദ്രത്തെക്കുറിച്ച് ചിന്തിക്കുന്ന സ്ത്രീകളുടെ മാനസാന്തരത്തിനു വേണ്ടി പൊതുവേദിയില്‍ നന്മ നിറഞ്ഞ മറിയം ചൊല്ലി സ്പാനിഷ് വോക്‌സ് പാര്‍ട്ടി കൗണ്‍സിലര്‍

ഗർഭച്ഛിദ്രത്തെക്കുറിച്ച് ചിന്തിക്കുന്ന സ്ത്രീകളുടെ മാനസാന്തരത്തിനു വേണ്ടി കൗണ്‍സില്‍ യോഗത്തിനിടെ നന്മ നിറഞ്ഞ മറിയം ചൊല്ലി പ്രാര്‍ത്ഥിച്ച സ്പാനിഷ് വോക്‌സ് പാര്‍ട്ടി കൗണ്‍സിലര്‍ പൌള ബഡാണെല്ലിയുടെ വീഡിയോ തരംഗമാകുന്നു. വീഡിയോ വൈറലായതോടെ വിദേശരാജ്യങ്ങളില്‍ നിന്നുപോലും ബഡാണെല്ലിയെ പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് രംഗത്ത് വരുന്നത്.

സ്‌പെയിനിലെ കൊര്‍ഡോബ സിറ്റി കൗണ്‍സിലിന്റെ ഇരുപത്തിമൂന്നാമത് സമ്പൂര്‍ണ്ണ യോഗത്തിനിടയിലായിരുന്നു സംഭവം. ഗർഭച്ഛിദ്ര ക്ലിനിക്കുകള്‍ക്കു മുന്നില്‍ പ്രാര്‍ത്ഥിക്കുന്നവരേയും ഗർഭച്ഛിദ്രം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ സഹായിക്കുന്നവരേയും ജയിലില്‍ അടക്കാനുള്ള സോഷ്യല്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള സ്പാനിഷ് കോണ്‍ഗ്രസിന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു ചര്‍ച്ച.

ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഇനി താനായിരിക്കും ഗർഭച്ഛിദ്ര ക്ലിനിക്കുകളുടെ മുന്നില്‍ പ്രാര്‍ത്ഥിക്കാന്‍ പോവുകയെന്നും ഒരു സ്വതന്ത്രരാജ്യത്തായതിനാല്‍ തനിക്ക് ആഗ്രഹമുള്ളിടത്ത് പോകാനും ആഗ്രഹമുള്ളിടത്ത് പ്രാര്‍ത്ഥിക്കാനും കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ സ്വാതന്ത്ര്യത്തിന്റെ പ്രകടനമെന്ന നിലയില്‍ താൻ അത് തുടരുമെന്നും നന്മ നിറഞ്ഞ മറിയം ചൊല്ലിക്കൊണ്ട് താന്‍ തന്റെ വാക്കുകള്‍ ഉപസംഹരിക്കുകയാണെന്നും പറഞ്ഞുകൊണ്ടാണ് ബഡാണെല്ലി പ്രാര്‍ത്ഥന നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.