വിശുദ്ധ മറിയം ത്രേസ്യയുടെ ദേശീയ തല ആഘോഷത്തിലേക്ക് ശ്രദ്ധ തിരിച്ച് ഒരു ട്രാവലോഗ് വീഡിയോ 

തീർത്ഥാടക സഭയോടൊപ്പം യാത്ര ചെയ്യുന്ന ഓരോ മനുഷ്യരും വിശുദ്ധ വീഥിയിലേക്കുള്ള യാത്രയിലാണ് എന്ന് ഓർമ്മപ്പെടുത്തി ‘പ്രാവുകളുടെ പലായനങ്ങൾ’ എന്ന പേരിൽ ട്രാവലോഗ് വീഡിയോ പുറത്തിറങ്ങുന്നു. തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിയാത്ത് മീഡിയ ആണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ദൈവത്തോടുള്ള അതിയായ സ്നേഹത്താൽ ആത്മാവ് ക്ലേശിച്ചിരുന്ന വിശുദ്ധ മറിയം ത്രേസ്യായുടെ ജീവിത വഴികളിലൂടെയാണ് ഈ വീഡിയോ കടന്ന് പോകുന്നത്. പലായനത്തിന്റെ വിശുദ്ധി, പലായനത്തിന്റെ വേദന, പലായനത്തിന്റെ വിസ്‌മയം തുടങ്ങിയ മൂന്ന് തലങ്ങളിലൂടെയാണ് ട്രാവലോഗ് വീഡിയോയുടെ ക്രമീകരണം.

തൃശൂർ ജില്ലയിൽ മാള പുത്തൻചിറയിൽ ജനിച്ച് വളർന്ന് ഹോളിഫാമിലി സഭ സ്ഥാപിച്ച വിശുദ്ധ മറിയം ത്രേസ്യായുടെ ജീവിത വഴികൾ യാത്രാവിവരണത്തിലൂടെ വളരെ ലളിതമായ രീതിയിൽ ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ഓരോ യുവാവിനും യുവതിയ്ക്കും വിശുദ്ധിയിലേക്കുള്ള പടവുകൾ അന്യമല്ല എന്ന ഓർമ്മപ്പെടുത്തലും ട്രാവലോഗ് വീഡിയോ പരസ്യപ്പെടുത്തുന്നുണ്ട്. വീഡിയോ കാണാൻ ഫിയാത്ത് മിഷൻ യൂട്യൂബ് ചാനൽ സന്ദർശിക്കുക.