കുട്ടികളുടെ സുരക്ഷയ്ക്കായി പ്രത്യേക ഹാൻഡ്ബുക്ക് തയ്യാറാക്കി

കിഴക്കൻ ആഫ്രിക്കയിലെ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അവരെ സംരക്ഷിക്കുന്നതിനുമായി പ്രത്യേക നിർദ്ദേശങ്ങൾ അടങ്ങിയ ഹാൻഡ്ബുക്ക് തയ്യാറാക്കി കിഴക്കൻ ആഫ്രിക്കയിലെ കത്തോലിക്കാ മെത്രാൻസംഘം. ‘കുട്ടികളുടെ സംരക്ഷണം: അടിസ്ഥാനങ്ങളും നിർദ്ദേശങ്ങളും’ എന്ന പേരിൽ തയ്യാറാക്കിയ ഹാൻഡ്ബുക്ക് മെയ് 20 മുതൽ 30 വരെ നടന്ന സെമിനാറിൽ വച്ചാണ് പ്രകാശനം ചെയ്തത്.

ഈ പുസ്തകങ്ങൾ ദേശീയ ബിഷപ്പുമാരുടെ കോൺഫറൻസിലും ഉപയോഗിക്കും എന്ന് കരുതപ്പെടുന്നതായി കുട്ടികളുടെ സുരക്ഷയ്ക്കായുള്ള ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഈ ഡോക്യുമെന്റിൽ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം, എന്തൊക്കെ നടപടികൾ സ്വീകരിക്കണം എന്ന് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമാണ്. അവരെ സംരക്ഷിക്കുകയും സുരക്ഷിതമായി വഴിനടത്തുകയും ചെയുക സഭയുടെ ദൗത്യമാണ്. അത് ഓർമ്മിപ്പിക്കുകയും ഉറപ്പിക്കുകയും ചെയ്യാൻ ഈ ഹാൻഡ് ബുക്ക് സഹായകമാകും എന്ന് ജോർജ്ജ് റ്റുക്കു വ്യക്തമാക്കി.