“എന്റെ ദൗത്യം ദൈവ വചനം പ്രഘോഷിക്കുകയാണ്” -കർദ്ദിനാൾ പദത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന വൈദികൻ പറയുന്നു

“ഒരു സാധാരണ പുരോഹിതൻ ആയിരിക്കുക. ദൈവവചനം പ്രഘോഷിക്കുക” – ഇറ്റലിയിലെ പാപ്പായുടെ ആത്‌മീയ ഗുരുവായ ഫാ. റാണിറോ കാന്റലമെസ്സയുടെ ജീവിത ലക്‌ഷ്യം ഇതാണ്. 60 വർഷത്തിലേറെയായി ഒരു പുരോഹിതൻ എന്ന നിലയിൽ അദ്ദേഹം പ്രാധാന്യം കൊടുത്തതും ദൈവവചന പ്രഘോഷണത്തിനാണ്. ഇപ്പോൾ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്നതിനു മുൻപും തന്റെ ലക്‌ഷ്യം അത് തന്നെയായിരിക്കും എന്ന് വെളിപ്പെടുത്തുകയാണ് ഈ വൈദികൻ.

“സഭയ്ക്കു വേണ്ടിയുള്ള എന്റെ ഒരേയൊരു സേവനം ദൈവവചനം പ്രഖ്യാപിക്കുക എന്നത് മാത്രമാണ്. അതിനാൽ കർദിനാൾ എന്ന നിലയിലുള്ള എന്റെ നിയമനം സഭയെ സംബന്ധിച്ചിടത്തോളം വചനത്തിന്റെ സുപ്രധാന പ്രാധാന്യത്തെ അംഗീകരിക്കുന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നു” -ഫാ. കാന്റലമെസ്സ പറയുന്നു. നവംബർ 28 -ന് ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തുന്ന 13 പുതിയ കർദ്ദിനാളുമാരില്‍ ഒരാളാണ്  86 -കാരനായ ഈ കപ്പൂച്ചിൻ സന്യാസി. കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തുന്നത് സാധാരണയായി ഒരു ബിഷപ്പിനെ ആണെങ്കിലും ലളിതമായ പുരോഹിതനായി തുടരാൻ ഫാ. കാന്റലമെസ്സ പാപ്പായോട് അനുമതി ചോദിക്കുകയായിരുന്നു.

41 വർഷത്തിലേറെയായി പാപ്പായുടെ വസതിയിലെ പ്രസംഗകനെന്ന നിലയിൽ അദ്ദേഹത്തിന്റെ വിശ്വസ്ത സേവനത്തിനുള്ള അംഗീകാരമാണ് ഈ നിയമനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.