പ്രതിസന്ധിഘട്ടങ്ങളിൽ നമ്മെ ശക്തരാക്കുന്ന ലളിതമായ ഒരു പ്രാർത്ഥന

ജീവിതത്തിൽ പലതരത്തിലുള്ള പ്രതിസന്ധികൾ നമ്മെ വലയ്ക്കും. കുടുംബപരവും വ്യക്തിപരവും സാമ്പത്തികവും എന്തിന് ആത്മീയപരവുമായ വിഷയങ്ങൾ പലപ്പോഴും നമ്മെ ശ്വാസം മുട്ടിക്കും. ഇത്തരം സാഹചര്യങ്ങളിൽ തളരാതെ ദൈവത്തിൽ ആശ്രയിക്കുകയാണ് നാം ചെയ്യേണ്ടത്.

പലപ്പോഴും പ്രയാസങ്ങൾ വരുമ്പോൾ നാം നിരാശയിലേയ്ക്ക് വഴുതിവീഴുകയാണ് പതിവ്. ഒരു വേദനയ്ക്ക് അപ്പുറം നിൽക്കുന്ന ദൈവികപദ്ധതിയെക്കുറിച്ച് അപ്പോള്‍ നാം ചിന്തിക്കാറില്ല. എന്നാൽ ദൈവത്തോട് ചേർന്നുനിന്നുകൊണ്ട് പ്രതിസന്ധികൾ നേരിടുമ്പോൾ എല്ലാം ശാന്തതയോടെ നേരിടുവാനുള്ള ശക്തി ദൈവം നമുക്ക് നൽകും.

പ്രതിസന്ധിഘട്ടങ്ങളിൽ തളരുകയാണ് എന്ന് തോന്നുമ്പോൾ ഈ ലളിതമായ പ്രാർത്ഥന ആവർത്തിച്ചു ചൊല്ലി നമുക്ക് ശക്തി നേടാം…

ഓ ദൈവമേ, ജീവിതത്തിന്റെ പ്രതിസന്ധികൾ ഏറെ നിറഞ്ഞിരിക്കുന്ന അവസ്ഥയിലൂടെയാണ് ഞാൻ ഇപ്പോൾ കടന്നുപോകുന്നത്. ഈ സമയത്ത് അങ്ങയുടെ ശിഷ്യരെന്ന നിലയിൽ അങ്ങയുടെ വെളിച്ചത്താൽ നയിക്കപ്പെടുവാനും അങ്ങയുടെ കൃപവരത്താൽ നിറയുവാനുമുള്ള അനുഗ്രഹം തരണമേ. പ്രതിസന്ധികൾക്കിടയിലും അങ്ങയുടെ കല്പനകൾ ധീരതയോടെ അനുസരിച്ചു നടക്കുവാനും ഹൃദയപരിശുദ്ധിയോടെ അങ്ങയെ സേവിക്കുവാനുമുള്ള കൃപ നൽകണമെന്ന് പ്രാർത്ഥിക്കുന്നു, ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.