ദൈവത്തോടൊപ്പം ദിവസം തുടങ്ങാനുള്ള ഒരു ചെറിയ പ്രാർത്ഥന ഇതാ

ഒരു ദിവസത്തിന്റെ ആരംഭം ദൈവത്തോടൊപ്പം തുടങ്ങിയാൽ അതെത്ര സുന്ദരമായിരിക്കും. ഒരു ദിവസത്തിന്റെ ആദ്യമണിക്കൂറുകൾ വളരെ പ്രധാനപ്പെട്ട നിമിഷങ്ങളാണ്. അവ ദൈവവിചാരത്തോടെ ആരംഭിക്കുവാൻ ശ്രമിക്കുന്നത് വളരെ നല്ലതാണ്. നമ്മുടെ അന്നത്തെ പ്രവർത്തനമേഖലകൾ മുഴുവൻ അതിലൂടെ അനുഗ്രഹിക്കപ്പെടും. ദൈവസാന്നിധ്യത്തോടെ ഒരു ദിവസം ആരംഭിക്കുവാൻ ചില പ്രാർത്ഥനകൾ നമ്മെ സഹായിക്കും.

നെറ്റിയിൽ കുരിശടയാളം വരച്ചുകൊണ്ട് എഴുന്നേൽക്കുന്നവരാണ് നാം. എന്നാൽ അതോടൊപ്പം ഒരു ചെറിയ പ്രാർത്ഥനയും കൂടി കൂട്ടിച്ചേർത്താൽ അത് കൂടുതൽ അനുഗ്രഹം നമ്മിലേയ്ക്ക് ചൊരിയുന്നതിന് കാരണമാകും. അതിനായി ഒരു ചെറിയ പ്രാർത്ഥനയിതാ:

“കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ എഴുന്നേൽക്കുന്നു. അങ്ങ് എന്നെ ഇന്നേ ദിനം നയിക്കുകയും ഭരിക്കുകയും സംരക്ഷിക്കുകയും ചെയ്യണമേ. ആമ്മേൻ.”