രക്ഷപെടുത്താൻ കത്തി കാട്ടി ഭീഷണിപ്പെടുത്തേണ്ടി വന്ന രക്ഷാപ്രവർത്തകൻ   

കൊല്ലാൻ വേണ്ടിയും പേടിപ്പിക്കാൻ വേണ്ടിയും കത്തികാട്ടി ഭീക്ഷണിപ്പെടുത്താം . എന്നാൽ രക്ഷപ്പെടുത്താൻ വേണ്ടിയായാലോ? അങ്ങനെ ഒന്ന് കേട്ടിട്ടില്ല അല്ലേ. എന്നാൽ ഇപ്പോ കേട്ടോളു. അങ്ങനെയും ഒരു സംഭവം അരങ്ങേറി. റാന്നി ഐത്തല സ്വദേശി ബാബു നമ്പൂതിരിയാണ് ഇത്തരം ഒരു സാഹസത്തിനു മുതിർന്നത്.

ആർത്തലച്ചെത്തുന്ന വെള്ളം അടിക്കടി ഉയർന്നുകൊണ്ടിരിക്കുകയാണ്. ആ അവസ്ഥയിലാണ് പത്തനംതിട്ട ജില്ലയിൽ രക്ഷാ പ്രവർത്തനം നടത്തിക്കൊണ്ടിരുന്ന ബാബു നമ്പൂതിരിയും കൂട്ടരും കുടുങ്ങി കിടക്കുന്നവരുടെ രക്ഷയ്ക്കായി എത്തിയത്. പോയത് ഒരു ചെറിയ ഫൈബർ ബോട്ടിലാണ്. ആർക്കു കണ്ടാലും ഇത്തിരി പേടിയൊക്കെ തോന്നും. എങ്കിലും മനുഷ്യന്റെ ജീവനല്ലേ വലുത്? അതിനാൽ അതിൽ കയറ്റാൻ പറ്റുന്നവർ ഒക്കെ കേറ്റി ബാബുവും കൂട്ടരും രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

കുത്തൊഴുക്കിനിടയിലും ആളുകളുടെ പക്കൽ രക്ഷിക്കാൻ എത്തിയപ്പോൾ വരുന്നില്ല എന്ന് മറുപടി. പറയുമ്പോൾ കക്ഷികൾ കഴുത്തറ്റം വെള്ളത്തിലാണ്. പിന്നെ ഒന്നും നോക്കിയില്ല കയ്യിൽ കരുതിയ കത്തി ചൂണ്ടി ആളുകളെ ഭീക്ഷണിപ്പെടുത്തി വള്ളത്തിൽ കയറ്റി. വെള്ളപ്പൊക്കത്തിന്റെ വ്യാപ്തിയോ നാശമോ റാന്നിക്കാർ തിരിച്ചറിയും മുൻപായിരുന്നു ഈ ജോലികളൊക്കെയും. ആ ദൗത്യത്തിലൂടെ നൂറുകണക്കിന് ആളുകളെയാണ് ബാബുവും കൂട്ടരും ജീവിതത്തിലേയ്ക്ക് കൈപിടിച്ച് കയറ്റിയത്.

മറ്റൊരു നിവർത്തിയും ഉണ്ടായിരുന്നില്ല അതിനാലാണ് ഭീക്ഷണിപ്പെടുത്തി കയറ്റിയത് എന്ന് ബാബു പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.