മ്യാന്മറിൽ അറസ്റ്റ് ചെയ്യപ്പെട്ട പുരോഹിതനെയും കാറ്റിക്കിസ്റ്റിനെയും മോചിപ്പിച്ചു

മ്യാന്മറിലെ ‘അവർ ലേഡി ഓഫ് ദി റോസറി’ ഇടവകയിൽ നിന്നുള്ള ഫാ. നോയൽ ഹ്രങ് ടിൻ താങ്ങിനെയും ഒരു കാറ്റിക്കിസ്റ്റിനെയും ഒരാഴ്ചയ്ക്ക് ശേഷം മോചിപ്പിച്ചു. സൈനിക അട്ടിമറി നടന്ന മ്യാന്മറിൽ ചിൻലാൻഡ് ഡിഫൻഡ് ഫോഴ്സസ് (സിഡിഎഫ്) ആയിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്ത് തടവിലാക്കിയിരുന്നത്. സഭ മുൻകൈ എടുത്താണ് ഇവരെ മോചിപ്പിച്ചത്. സൈനിക അട്ടിമറിയെ എതിർക്കുകയില്ലെന്നും സർക്കാർ പദ്ധതികൾ ഏറ്റെടുക്കില്ലെന്നുമുള്ള സിഡിഎഫിന്റെ ആവശ്യങ്ങൾ അംഗീകരിച്ചതുകൊണ്ടാണ് മോചനം സാധ്യമായത്.

പുരോഹിതൻ ജനങ്ങളുടെയും പ്രദേശത്തിന്റെയും വികസനത്തിനായി പ്രവർത്തിക്കുന്നു എന്ന് അവർ ഊന്നിപ്പറയുകയും സംഘർഷങ്ങളുടെ തുടക്കത്തിൽ ഇടവകയിൽ അഭയം തേടിയ വൃദ്ധരും സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള നിരവധി പേരെ സഹായിക്കുകയും ചെയ്തു എന്നായിരുന്നു ആരോപണം. എങ്കിലും തടവിലായ ഒൻപതു ദിവസത്തിലും സൈന്യം തങ്ങളെ നല്ല രീതിയിൽ പരിഗണിച്ചിരുന്നു എന്ന് ഫാ. നോയൽ പറഞ്ഞു.

ജൂലൈ 26 തിങ്കളാഴ്ച സുർഖുവായിൽ നിന്ന് ഹഖായിലേക്ക് പോകുമ്പോഴാണ് കാറ്റിക്കിസ്റ്റും പുരോഹിതനും അറസ്റ്റിലാകുന്നത്. രണ്ടുപേരും ഇടവകയിലേക്ക് മടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.