ദൈവത്തിന്റെ വിളി മനസ്സിലാക്കുവാനും നിറവേറ്റുവാനുമുള്ള പ്രാർത്ഥന

നമ്മുടെ നിസ്സംഗതയ്ക്കുള്ള മറുപടിയാണ് പ്രാർത്ഥന. നാം നമ്മെത്തന്നെ ഈ പ്രാർത്ഥനയിൽ ചേർക്കുമ്പോൾ ‘നിസ്സംഗത’ എന്ന് പറയുന്ന വലിയ പ്രശ്നത്തിന് പരിഹാരമാകും. വിശുദ്ധ ഫ്രാൻസിസ് ഡി സാലസും വിശുദ്ധ ഇഗ്‌നേഷ്യസ് ലയോളയും കുറച്ച് ആശയങ്ങളും പ്രാർത്ഥനയും നിസ്സംഗത എന്ന പ്രശ്നത്തിന് പരിഹാരമായി പറഞ്ഞിരിക്കുന്നു. എല്ലാവർക്കും ദൈവ വിളി ഉണ്ടോ? ‘തീർച്ചയായും ഉണ്ട്’ എന്ന് തന്നെയാണ് ഉത്തരം. പക്ഷെ, ഈ വിളി രണ്ടു തരത്തിലുള്ളതാണ്.

ആദ്യത്തെ വിളി എന്ന് പറയുന്നത് മാമോദീസയിലൂടെ നാം അർഹത നേടിയ വിശുദ്ധിയിലേക്കുള്ള വിളി ആണ്. ആ വിളി മനസ്സിലാക്കി ജ്ഞാനസ്നാനത്തിലൂടെ നാം നേടിയെടുത്ത പ്രത്യേക അനുഗ്രഹം കൂടിയാണ്. നമ്മെ വിശുദ്ധിയിലേക്ക് അർഹരാക്കപ്പെട്ട ആ പ്രത്യേക വിളിയിൽ ജീവിക്കുന്നത് തന്നെ മഹത്തരമായ ഒന്നാണ്. കാരണം ദൈവത്തിന്റെ അനന്തമായ കാരുണ്യത്തിനും നന്മയ്ക്കും കരുതലിനും നാം വിഷയീഭവിക്കുന്നു എന്ന ചിന്തയാണ് ഇതിൽ നിന്നും ഉണ്ടാകേണ്ടത്. അപ്പോൾ നമ്മുടെ നിത്യ ജീവനിലേക്കുള്ള വിളിയുടെ ആദ്യ പടിയായ ജ്ഞാനസ്നാനം എന്ന വിളിയിൽ അഭിമാനപൂർവ്വം ജീവിക്കുവാൻ നാം പ്രാപ്തരാകും. നമ്മുടെ ജീവിതം ഏതവസ്ഥയിലായിരുന്നാലും യേശുവിന്റെ സ്നേഹത്തിലേക്കുള്ള ആ വിളിയിൽ നമുക്കും പങ്കുചേരുവാൻ സാധിക്കും.

രണ്ടാമത്തെ തലമാണ് നമ്മുടെ ജീവിതത്തെ കുറിച്ചുള്ള  ദൈവത്തിന്റെ പദ്ധതി. ദൈവത്തിന്റെ പദ്ധതിയും മനുഷ്യരുടെ സ്വാതന്ത്ര്യവും ഒന്ന് തന്നെയാകുമ്പോളാണ് ഈ ജീവിതത്തിലെ വിളിയുടെ വലിയ രഹസ്യം പൂർത്തീകരിക്കപ്പെടുവാൻ സാധിക്കുകയുള്ളൂ. ദൈവ പുത്രനായ യേശു അവിടുത്തെ പിതാവിന്റെ  ആഗ്രഹത്തിന് വഴങ്ങി കുരിശുമരണം വഹിച്ചതിനാലാണ് ദൈവിക പദ്ധതിയുടെ ലക്‌ഷ്യം ഇന്നും ഒരോ മനുഷ്യരിലേക്കും എത്തപ്പെട്ടത്. യേശുവിന്റെ തീരുമാനം മറ്റൊന്നായിരുന്നെങ്കിൽ തീർച്ചയായും ഇന്ന് വിശ്വാസ ജീവിതത്തിൽ നമുക്കൊന്നും ചൂണ്ടിക്കാണിക്കുവാനോ ഹൃദയത്തോട് ചേർത്തു വെയ്ക്കുവാനോ യാതൊന്നും അവശേഷിക്കില്ലായിരുന്നു. പ്രത്യേകിച്ചൊരു തീരുമാനം എടുക്കുവാൻ സാധിക്കുന്നില്ലാത്ത അവസ്ഥയെ നാം ചിലപ്പോൾ നിസ്സംഗത എന്ന് വിളിക്കാറുണ്ട്. ഈ നിസ്സംഗതയ്ക്കുള്ള വലിയ മറുപടിയാണ് പ്രാർത്ഥന. പ്രാർത്ഥനയിലൂടെ നാം അറിയാതെതന്നെ ദൈവത്തിന്റെ പദ്ധതിയോട് ‘യെസ്’ പറയുകയാണ്.

ദൈവത്തിന്റെ പദ്ധതികളോട് നമ്മുടെ സന്മനസ്സു ചേർത്തുവെയ്ക്കുവാൻ ഈ പ്രാർത്ഥന ജീവിതത്തിൽ എപ്പോളും ഉപകാരപ്രദമാകും. നമുക്ക് പ്രാർത്ഥിക്കാം:

“പിതാവേ എന്റെ വിളി ഏത് തന്നെയായിരുന്നാലും അങ്ങ് തന്നെയാണ് എനിക്ക് ഏറ്റവും പ്രധാനം. എന്റെ ജീവിതത്തിലെ സന്തോഷം ഒരിക്കലും എന്റെ കൈവശമല്ല അങ്ങയുടെ അനുഗ്രഹമാണെന്നു എനിക്ക് നന്നായിട്ടറിയാം. എങ്കിലും ഞാൻ എന്ത് ചെയ്താലും അങ്ങയോടുള്ള സ്നേഹത്തെ പ്രതിയാണ്. ഞാൻ ആവശ്യപ്പെടുന്നത് ഒരേയൊരു കാര്യമാണ്, അങ്ങയുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കുക എന്നത്. കാരണം എന്റെ ഹൃദയത്തിന്റെ ആഗ്രഹങ്ങളെല്ലാം അങ്ങേയ്ക്കു മാത്രമാണ് സാധിച്ചു തരുവാൻ കഴിയുന്നത്.” ആമ്മേൻ.

വിശുദ്ധ ഇഗ്‌നേഷ്യസ് ലയോള പറയുന്നത് നാം ഈ വിശുദ്ധമായ നിസ്സംഗതയുടെ കടന്നു പോകുന്നില്ലെങ്കിൽ ഒരിക്കലും അത് ദൈവത്തിന്റെ ആഗ്രഹത്തോടുള്ള ഒരു മറുപടി പറയലല്ല എന്നാണ്. സ്വന്തം തീരുമാനത്തിന് മാത്രം വിലകല്പിച്ചുകൊണ്ടുള്ള ഒരു ജീവിതമാണത്. അതുകൊണ്ടുതന്നെ ഇത് സാധിക്കണമെങ്കിൽ വിശുദ്ധമായ കാഴ്ചപ്പാടും ദൈവത്തോട് സഹകരിക്കുവാനുള്ള ഒരു മനസ്സും നമുക്കുണ്ടാകണം. ഇതുണ്ടെങ്കിൽ മാത്രമേ ജീവിതം പൂർണ്ണമായും വിശുദ്ധിയിലേക്കുള്ള വിളിയായി മാറുകയുള്ളൂ.

യഥാർത്ഥ വിളിയും അവിടുത്തെ ഇഷ്ടവും നമ്മുടെ ഇന്ദ്രിയങ്ങളുടെ വിശുദ്ധി വളരെ അത്യാവശ്യമാണ് . ആശയക്കുഴപ്പങ്ങളിൽ നാം നമ്മുടെ ഭാവനയെയും മറ്റു ചിന്തകളെയും ഒഴിവാക്കുകയാണ് വേണ്ടത്. മറ്റൊന്നിലേക്കും ശ്രദ്ധപോകാതെ യാഥാർഥ്യത്തിലേക്ക് മനസ്സിനെ പായിക്കുക. അപ്പോൾ മാത്രമേ നമുക്ക് അവിടുത്തെ ഇഷ്ടവും പദ്ധതിയും എന്താണെന്ന് യഥാർത്ഥത്തിൽ തിരിച്ചറിയപ്പെടുവാനും അതിനനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കുവാനും സാധിക്കുകയുള്ളൂ. വസ്തുനിഷ്ഠമായി ആലോചിച്ചും പ്രാർത്ഥിച്ചും എടുക്കുന്ന തീരുമാനത്തിനാണ് ദൈവത്തിലേക്ക് നമ്മെ എത്തിക്കുവാൻ സാധിക്കുകയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.