പ്രത്യേക സംരക്ഷണത്തിനും രോഗശാന്തിക്കുമായി മുഖ്യ ദൂതന്മാരോടുള്ള പ്രാർത്ഥന

അത്യാവശ്യ സന്ദർഭങ്ങളിൽ സ്വർഗീയ മാധ്യസ്ഥം യാചിക്കാൻ നമ്മെ സഹായിക്കുന്ന മാലാഖാമാരാണ് മിഖായേൽ, ഗബ്രിയേൽ, റാഫേൽ എന്നിവർ. ദൈവം മാലാഖമാരെ സൃഷ്ടിച്ചപ്പോൾ അവരിൽ പലരെയും മനുഷ്യരാശിയുടെ സേവനത്തിനായി നിയമിച്ചു. ഈ ജീവിതത്തിൽ എല്ലാവരേയും സംരക്ഷിക്കാൻ അവർക്കായി ഒരു വ്യക്തിഗത രക്ഷാധികാരിയെ നൽകുന്നതിനു പുറമേ, സ്വർഗ്ഗത്തിലേക്ക് നയിക്കാൻ ദൈവം മൂന്ന് പ്രധാന ദൂതന്മാരെയും നിയോഗിച്ചിട്ടുണ്ട്. അവരാണ് പ്രധാന മാലാഖമാർ.

ദൈവം മനുഷ്യരാശിയുടെ കാര്യത്തിൽ എത്ര ശ്രദ്ധാലുവാണ് എന്ന് ഈ മാലാഖമാരുടെ സാന്നിധ്യം നമ്മെ ഓർമ്മിപ്പിക്കുന്നു. എല്ലാവിധ ആപത്തുകളിൽ നിന്നും സംരക്ഷിക്കുന്നതിനും തിന്മയിൽ വീഴാതെ കാത്തുസൂക്ഷിക്കുന്നതിനുമൊക്കെയായി പ്രധാന മാലാഖമാർ എപ്പോഴും നമ്മുടെ ചുറ്റിലും ഉണ്ട്. ഈ മൂന്ന് മാലാഖമാർക്കും ദൈവം ഓരോ ചുമതലയും നൽകിയിട്ടുണ്ട്. ആവശ്യമുള്ള സമയത്ത് അവരെ വിളിച്ചു പ്രാർത്ഥിച്ചാൽ മതി.

ഓരോ പ്രധാന ദൂതനും ദൈവം നൽകിയിട്ടുള്ള ചുമതലയെക്കുറിച്ചും നമുക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ അവര്‍ എങ്ങനെ നമ്മെ സഹായിക്കുമെന്നും എടുത്തുകാണിക്കുന്ന ഒരു പ്രാർത്ഥന ഇതാ:

സ്വർഗ്ഗീയ രാജാവേ, ഭൂമിയിലെ തീർത്ഥാടന വേളയിൽ ഞങ്ങളെ സഹായിക്കാൻ അങ്ങ് ഞങ്ങൾക്ക് പ്രധാന ദൂതന്മാരെ നൽകി അനുഗ്രഹിച്ചു.

വി. മിഖായേൽ ഞങ്ങളുടെ സംരക്ഷകനാണ്‌. എല്ലാവിധ അപകടങ്ങളിൽ നിന്നും എന്നെയും എൻ്റെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കണമേ.

വിശുദ്ധ ഗബ്രിയേൽ ദൈവ വചനത്തിന്റെ സന്ദേശവാഹകനാണ്. അങ്ങയുടെ ശബ്ദം വ്യക്തമായി കേൾക്കാനും നേരായ പാതയിൽ നയിക്കുവാനും എന്നെ സഹായിക്കണമേ.

രോഗശാന്തി നൽകുന്ന മാലാഖയാണ് വി. റാഫേൽ. രോഗത്തിന്റെ അസ്വസ്ഥതയിൽ ആയിരിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പ്രാർത്ഥിക്കുന്നു.

കർത്താവേ, പ്രധാനദൂതന്മാരുടെ സാന്നിധ്യം കൂടുതൽ പൂർണ്ണമായി മനസ്സിലാക്കുവാനും ഞങ്ങളെ സേവിക്കാനുള്ള അവരുടെ ആഗ്രഹത്തെ തിരിച്ചറിയുവാനും ഞങ്ങളെ സഹായിക്കണമേ. പരിശുദ്ധ മാലാഖമാരേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.