
ഈ ജീവിതത്തിൽ നമ്മുടെ സംരക്ഷകരും വഴികാട്ടികളുമാകാനാണ് ദൈവം ദൂതന്മാരെ സൃഷ്ടിച്ചത്. നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് അവരെ കാണാനിടയില്ലെങ്കിലും, അവർ നമ്മെ ചുറ്റിപ്പിടിക്കുകയും മറഞ്ഞിരിക്കുന്ന നിരവധി അപകടങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. നമ്മെ ചുറ്റിയിരിക്കുന്ന നിരവധി അപകടങ്ങളിൽ നിന്നും രക്ഷിക്കുവാൻ വി. മിഖായേൽ, റാഫേൽ, ഗബ്രിയേൽ മാലാഖമാരോട് അപേക്ഷിക്കുന്ന ഒരു പ്രാർത്ഥന ഇതാ…
“ഞങ്ങളുടെ രക്ഷകനായ യേശുവേ, ഞങ്ങളെ ഓരോരുത്തരെയും ഞങ്ങളുടെ വീടിനെയും വസ്തുവകകളെയും അനുഗ്രഹിക്കണമേ. എല്ലാവിധ തിന്മകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ.
വി. മിഖായേലേ, നരകത്തിന്റെ എല്ലാ ദുഷ്പ്രവർത്തികളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. വി. ഗബ്രിയേലേ, ദൈവത്തിന്റെ ഹിതം മനസ്സിലാക്കുവാനുള്ള ജ്ഞാനം ഞങ്ങൾക്ക് നൽകണമേ. വി. റാഫേൽ മാലാഖയേ, അനാരോഗ്യത്തിൽ നിന്നും ജീവിതത്തിലെ എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കുക. ഞങ്ങളുടെ കാവൽമാലാഖമാരേ, രാത്രിയിലും പകലും ഞങ്ങളെ രക്ഷയുടെ പാതയിൽ നിലനിർത്തണമേ. ആമ്മേൻ.”