വിശുദ്ധ യൗസേപ്പിതാവിന്റെ പ്രത്യേക സംരക്ഷണത്തിനായുള്ള പ്രാർത്ഥന

തൊഴിലാളികളുടെ പ്രത്യേക മധ്യസ്ഥനായ യൗസേപ്പിതാവിന്റെ മാധ്യസ്ഥ്യത്തിനായി അനുദിനം നമ്മെ സമർപ്പിക്കുക വളരെ വലിയ ഒരു കാര്യമാണ്. പ്രത്യേകിച്ചും കുടുംബനാഥന്മാർ. തങ്ങളുടെ കുടുംബങ്ങളുടെ അഭിവൃദ്ധിക്കായുള്ള പിതാക്കന്മാരുടെ പ്രയത്നത്തിൽ വിശുദ്ധ യൗസേപ്പിതാവിനു അവരെ കാര്യമായി സഹായിക്കുവാൻ കഴിയും. ഈ പ്രതിസന്ധിഘട്ടത്തിൽ ജോലിക്കും മറ്റുമായി പല സ്ഥലങ്ങളിൽ യാത്ര ചെയ്യുകയും മറ്റും ചെയ്യുന്ന ആളുകൾക്ക് പ്രാർത്ഥിക്കുവാൻ കഴിയുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ പ്രത്യേക സംരക്ഷണത്തിനായുള്ള പ്രാർത്ഥന ചുവടെ ചേർക്കുന്നു.

ഓ വിശുദ്ധ യൗസേപ്പിതാവേ, അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ. അങ്ങേയ്ക്കു മുന്നിൽ അയോഗ്യനും ശിശുവുമായ ഞാൻ അങ്ങയെ സ്തുതിച്ചുകൊള്ളട്ടെ. അങ്ങയുടെ വിശിഷ്ട സംരക്ഷണത്തെയും എല്ലാവർക്കും വേണ്ടിയുള്ള മധ്യസ്ഥതയെയും അങ്ങയെ സ്നേഹിക്കുന്നവർ പ്രകീർത്തിക്കുന്നുണ്ടല്ലോ. അങ്ങയിൽ എനിക്ക് പ്രത്യേകമായ വിശ്വാസമുണ്ടെന്നും അറിവുള്ളതാണല്ലോ. ഈശോയും പരിശുദ്ധ മറിയവും വഴിയായി രക്ഷയെ കുറിച്ചുള്ള എന്റെ എല്ലാ പ്രത്യാശകളും അവിടുത്തേയ്ക്കു സമർപ്പിക്കുന്നു. ദൈവത്തോട് ചേർന്നുനിന്നുകൊണ്ട് എല്ലാവിധ കഴിവുകളും നേടിയ അങ്ങ്, അങ്ങയിൽ ആശ്രയിക്കുന്നവരെ ഒരിക്കലും ഉപേക്ഷിക്കുകയില്ലല്ലോ.

എന്റെ പ്രിയപ്പെട്ടവരായ എല്ലാവരോടും കൂടി, എന്റെ എല്ലാ നേട്ടങ്ങളും വസ്തുക്കളോടും കൂടി, അങ്ങയുടെ സംരക്ഷണം ലഭിക്കുന്നതിനായി, അങ്ങയുടെ ശക്തമായ മാധ്യസ്ഥ്യം ലഭിക്കുന്നതിനായി അങ്ങയോട് അപേക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഈശോയുടെയും പരിശുദ്ധ മറിയത്തിന്റെയും സ്നേഹത്താൽ ഈ ജീവിതകാലത്തിൽ എന്നെ ഉപേക്ഷിക്കരുതേ എന്ന് ഞാൻ അപേക്ഷിക്കുന്നു. എന്റെ മരണ നേരത്തും അങ്ങയുടെ സഹായം എനിക്ക് നൽകണമേ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.