പ്രതിസന്ധികളിലൂടെയും വെല്ലുവിളികളിലൂടെയും കടന്നുപോകുന്നവര്‍ക്കായി അമ്മത്രേസ്യ പഠിപ്പിക്കുന്ന ഒരു പ്രാര്‍ത്ഥന

ജീവിതത്തില്‍ പലപ്പോഴും ടെന്‍ഷനും സമ്മര്‍ദ്ദത്തിനും അടിപ്പെടുന്നവരാണ് നമ്മില്‍ പലരും. ചിലര്‍ക്ക് ചെറിയ കാര്യങ്ങള്‍ മതി ടെന്‍ഷനടിക്കാന്‍. മറ്റു ചിലര്‍ വലിയ പ്രതിസന്ധികളുടെ മുന്നില്‍ പതറിപ്പോകുന്നു. എന്നാല്‍ ദൈവം നല്‍കുന്ന സമാധാനം ആഴത്തിലുള്ളതാണ്. പുറമേ എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും ഉള്ളിന്റെയുള്ളിലെ ഈ സമാധാനം നഷ്ടപ്പെടുന്നില്ല. അമ്മത്രേസ്യ എന്നറിയപ്പെടുന്ന ആവിലായിലെ വി. ത്രേസ്യ ജീവിതത്തില്‍ പല കടുത്ത പ്രതിസന്ധികളിലൂടെയും വെല്ലുവിളികളിലൂടെയും കടന്നുപോയ ഒരു വ്യക്തിയാണ്. ആ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ടെന്‍ഷനെ എപ്രകാരം നേരിടാം എന്നതിനെക്കുറിച്ച് അവര്‍ ഒരു പ്രാര്‍ത്ഥന രചിച്ചിട്ടുണ്ട്. ഇതാണ് ആ പ്രാർത്ഥന…

“യാതൊന്നും നിങ്ങളെ അസ്വസ്ഥതപ്പെടുത്താതിരിക്കട്ടെ. യാതൊന്നും നിങ്ങളെ ഭയപ്പെടുത്താതിരിക്കട്ടെ. എല്ലാം കടന്നുപോകും. എന്നാല്‍ ദൈവം മാറ്റമില്ലാത്തവനാണ്. ക്ഷമ എല്ലാ കാര്യങ്ങളും നേടിയെടുക്കുന്നു. ദൈവം സ്വന്തമായുള്ളവന് യാതൊരു കുറവുമില്ല. അവന് ദൈവം മാത്രം മതിയാകും.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.