ജ്ഞാനത്തിനു വേണ്ടി വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നുള്ള ചെറിയ പ്രാര്‍ത്ഥന

ശരിയേത്, തെറ്റേത് എന്ന് തിരിച്ചറിയുക എന്നത് പലര്‍ക്കും വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരത്തില്‍ ശരിയും തെറ്റും തിരിച്ചറിയാനുള്ള പരിശ്രമം പലരിലും അമിതമായ സമ്മര്‍ദ്ദവും ഉണ്ടാക്കാറുണ്ട്. അനുദിനം ഇത്തരത്തില്‍ അനവധി തിരഞ്ഞെടുക്കലുകള്‍ നടക്കുന്നുണ്ട്. തെറ്റായതാണ് തിരഞ്ഞെടുക്കുന്നതെന്ന് അറിയുന്ന സമയത്ത് നമ്മുടെ അവസ്ഥ അതിദയനീയവും ആയിരിക്കും.

ഇവിടെയാണ് ശരിയായതു മാത്രം തിരഞ്ഞെടുക്കാന്‍ ദൈവം മനുഷ്യന് ജ്ഞാനം എന്ന പുണ്യം നല്‍കിയിരിക്കുന്നത്. ശരിയായതും നല്ലതും മനോഹരവുമായ കാര്യങ്ങള്‍ തിരഞ്ഞെടുക്കാനുള്ള വരമാണത്. വിശുദ്ധ ഗ്രന്ഥത്തില്‍ വായിക്കുന്നതനുസരിച്ച് സോളമന്‍ രാജാവിനെപ്പോലെ ജ്ഞാനിയായി മറ്റാരുമുണ്ടായിട്ടില്ല. സോളമന്റെ വചനപ്രകാരം അന്ന് ജീവിച്ചിരുന്നവരില്‍ സകലരെയും അതിശയിക്കുന്ന ജ്ഞാനമാണ് സോളമന് ഉണ്ടായിരുന്നത്.

ഇത്തരത്തില്‍ ജ്ഞാനത്തിനു വേണ്ടി ദൈവത്തോട് നാം അനുദിനം യാചിക്കേണ്ടിയിരിക്കുന്നു. ദൈവത്തോട് ജ്ഞാനം യാചിച്ചു കൊണ്ട് സോളമന്‍ നടത്തിയ അതേ പ്രാര്‍ത്ഥന നാമും പ്രാര്‍ത്ഥിക്കേണ്ടതാണ്. അതുവഴിയായി ദൈവത്തിന്റെ അനുഗ്രഹം നമ്മിലേയ്ക്ക് ഒഴുകും എന്ന് ഉറച്ച് വിശ്വസിക്കാം. പല പ്രശ്‌നങ്ങളിലും ദൈവം നേരിട്ട് മറുപടി നല്‍കിയില്ലെങ്കിലും അതിന് പരിഹാരം കാണാനുള്ള ജ്ഞാനം ദൈവം നമുക്ക് നല്‍കിക്കൊണ്ടാണിരിക്കുന്നത്. ജ്ഞാനത്തിനു വേണ്ടി സോളമന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ച ചെറിയ പ്രാര്‍ത്ഥന ഇതാണ്…

‘ഈ മഹാജനത്തെ ഭരിക്കാന്‍ ആര്‍ക്കു കഴിയും? ആകയാല്‍, നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാന്‍ പോരുന്ന വിവേകം ഈ ദാസനു നല്‍കിയാലും’ (1 രാജാ. 3:9).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ