ക്രിസ്തുമസിനായി ഒരുങ്ങാൻ പരിശുദ്ധ അമ്മയോടുള്ള പ്രാർത്ഥനയിതാ  

ക്രിസ്തുമസിന് വേണ്ടിയുള്ള ഒരുക്കത്തിന്റെ ദിവസങ്ങളിലൂടെയാണല്ലോ നാം ഇപ്പോൾ കടന്നു പോകുന്നത്. ഈ അവസരം ഏറ്റവും പ്രയോജനകരമായ രീതിയിൽ പൂർത്തിയാക്കാൻ നമ്മെ ഏറ്റവും കൂടുതൽ സഹായിക്കുന്നത് പരിശുദ്ധ അമ്മയാണ്. കാരണം, ഈശോയെ ഉദരത്തിൽ വഹിച്ച പരി. അമ്മയാണ് അതിനുള്ള ഏറ്റവും വലിയ മാതൃകയും പരിശീലകയും.

പരിശുദ്ധ അമ്മയാണ് ഈശോയെ ആദ്യമായി കരങ്ങളിൽ എടുത്തവളും ഉദരത്തിൽ വഹിച്ചവളും. ഒപ്പം അമ്മ നമുക്ക് കാണിച്ചു തരുന്ന മാതൃകകൾ നിരവധിയാണ്. എളിമയും അനുസരണയും അമ്മയിൽ നിന്നുവേണം നാം അഭ്യസിച്ചു തുടങ്ങാൻ. ക്രിസ്തുമസിനായി ഒരുങ്ങുന്ന ഈ അവസരത്തിൽ കൂടുതൽ ഫലദായകമാക്കാൻ പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കുന്ന ചെറുതും എന്നാൽ വളരെ പ്രധാനപ്പെട്ടതുമായ ഒരു പ്രാർത്ഥന ഇതാ.

“പരിശുദ്ധ ദൈവമാതാവേ, വലിയ സമാധാനത്തിലും നിശബ്തതയിലും ആണല്ലോ അങ്ങ് ദൈവപുത്രന് ജൻമം നൽകിയത്. അവിടുത്തെ പുത്രന്റെ ജനനത്തിനായി ഒരുങ്ങുന്ന ഞങ്ങളിലും ഈ സമാധാനവും ശാന്തിയും നിറയ്ക്കണമേ.  ഞങ്ങളുടെ രക്ഷകനായ യേശു ക്രിസ്തുവേ, അവിടുത്തെ  സന്തോഷത്തിലും പ്രത്യാശയിലും ഞങ്ങളുടെ ഹൃദയത്തെ രൂപാന്തരപ്പെടുത്തണമേ.” ആമ്മേൻ.