ജോലിക്കായുള്ള പ്രാർത്ഥന

നമ്മുടെ ലോകം പല തരത്തിലുള്ള പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. പ്രത്യേകിച്ചും ഈ കോവിഡ് കാലത്ത്. പകർച്ചവ്യാധിയെ തുടർന്ന് ഒരു സ്ഥിര വരുമാനം നഷ്ടപ്പെട്ട അനേകം കുടുംബങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. തൊഴിലില്ലായ്മ ഒരു കുടുംബത്തിന്റെ അടിത്തറ ഇളക്കുന്ന ഒന്നാണ്. ഈ അവസരത്തിൽ തൊഴിലില്ലാതെ കഷ്ട്ടപെടുന്നവർക്കായി ഒരു പ്രാർത്ഥന ഇതാ:

കർത്താവേ, സുസ്ഥിരവും അനുയോജ്യവുമായ ഒരു തൊഴിൽ കണ്ടെത്തുവാൻ എന്നെ സഹായിക്കേണമേ. എനിക്കത് ലഭിച്ചു കഴിയുമ്പോൾ എന്റെ സമയത്തെ ഒരു നിധിപോലെ കണ്ട് അലസതയില്ലാതെ എന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുവാൻ എന്നെ പഠിപ്പിക്കണമേ. ചിട്ടയോടെയും ശ്രദ്ധയോടെയും സ്ഥിരതയോടെയും ജോലി ചെയ്യുവാൻ എന്നെ സഹായിക്കേണമേ. എന്റെ ആത്മീയ ജീവിതവും കുടുംബ ജീവിതവും തൊഴിൽ ജീവിതവും സാമൂഹിക ജീവിതവും സന്തുലിതമായി കൊണ്ടുപോകുവാൻ എന്നെ അനുഗ്രഹിക്കേണമേ. എന്നെ സമീപിക്കുന്ന എല്ലാവരും എന്റെ സേവനങ്ങളാൽ സംതൃപ്തരാകുവാനുള്ള കൃപ എനിക്കായി തന്നരുളേണമേ. എന്റെ എല്ലാ കുറവുകളും അറിയുന്നവൻ അങ്ങുമാത്രമാണ്. അതിനാൽ അവയെയെല്ലാം പരിഹരിച്ചുകൊണ്ട് ഏല്പിച്ചിരിക്കുന്ന കർത്തവ്യങ്ങളെല്ലാം പൂർത്തീകരിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ. ആമേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.