പുതുവർഷത്തിൽ രോഗങ്ങളിൽ നിന്ന് സംരക്ഷണം നേടാൻ ഒരു പ്രാർത്ഥന

പുതുവർഷത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. പുത്തൻ പ്രതീക്ഷകളുമായാണ് നാം ഈ പുതുവർഷത്തിലേക്ക് ചുവടുവയ്ക്കുന്നത്. ഈ വർഷത്തിൽ ആരോഗ്യവും സമാധാനവും ഉണ്ടാകാൻ വേണ്ടി നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം. എല്ലാ രോഗങ്ങളിൽ നിന്നും ദൈവത്തിന്റെ സംരക്ഷണം തേടുന്നതിനുള്ള ഒരു പ്രാർത്ഥന ചുവടെ ചേർക്കുന്നു…

“പിതാവായ ദൈവമേ, ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നു. കടന്നുവരാൻ പോകുന്ന ഈ പുതുവർഷം സന്തോഷകരമാക്കണമേ. നിറഞ്ഞ മനസ്സോടെ, വരുന്ന വർഷത്തിൽ അങ്ങയെ സ്നേഹിക്കാൻ, സേവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂമിയെ അതിന്റെ ഫലങ്ങളാൽ നിറയ്ക്കണമേ. ഞങ്ങളുടെ ശരീരത്തെ രോഗങ്ങളിൽ നിന്നും ആത്മാക്കളെ പാപത്തിൽ നിന്നും മോചിപ്പിക്കണമേ. ഞങ്ങളുടെ നാട്ടിൽ നിന്ന് ക്ഷാമം അകറ്റണമേ. ഞങ്ങളുടെമേൽ തിന്മ വരുത്തുന്ന എല്ലാ സാഹചര്യങ്ങളെയും ഞങ്ങളുടെ കർത്താവായ യേശുക്രിസ്തുവിന്റെ ശക്തിയാൽ നിർവീര്യമാക്കണമേ. ആമ്മേൻ.”

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.