ഹൃദയത്തിൽ സമാധാനം സ്ഥാപിക്കുവാനായി പോൾ ആറാമൻ പാപ്പായുടെ പരിശുദ്ധ അമ്മയോടുള്ള പ്രാർത്ഥന

സഭയിലും ലോകത്തും സമാധാനം നൽകുന്നതിനായി വി. പോൾ ആറാമൻ പാപ്പാ പരിശുദ്ധ അമ്മയോട് പ്രത്യേകം പ്രാർത്ഥിച്ചിരുന്നു. മെൻസ മായിയോ എന്ന അദ്ദേഹത്തിന്റെ ചാക്രിക ലേഖനം ഇതിനെ സംബന്ധിച്ചുള്ളതായിരുന്നു. ലോകമെമ്പാടുമുള്ള മെത്രാൻമാരോടും വിശ്വാസികളോടും സമാധാനത്തിനായി പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കണമെന്നു വ്യക്തമായി അതിൽ പറഞ്ഞിട്ടുണ്ട്. ചാക്രിക ലേഖനത്തിന്റെ അവസാനത്തിൽ ഒരു മനോഹര പ്രാർത്ഥനയും പാപ്പാ രചിച്ചിട്ടുണ്ടായിരുന്നു. ലോകത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി നമുക്കും ഈ പ്രാർത്ഥന ചൊല്ലാവുന്നതാണ്.

ഭൂമിയിലെ ജീവിതത്തിൻെറ കഷ്ടപ്പാടുകളും അധ്വാനത്തിന്റെ ക്ഷീണവും ദാരിദ്ര്യത്തിന്റെ വേദനയും കാൽവരിയുടെ സങ്കടങ്ങളും അനുഭവിച്ച പരിശുദ്ധ അമ്മേ, സഭയുടെയും മനുഷ്യവർഗ്ഗത്തിന്റെയും ആവശ്യങ്ങൾ നിറവേറ്റുവാൻ വരേണമേ. സമാധാനത്തിനായി യാചിക്കുന്ന ഞങ്ങൾക്ക് കൃപ നൽകേണമേ. രാഷ്ട്രങ്ങളെ ഭരിക്കുന്നവരുടെ മനസ്സിനെ അമ്മേ, അവിടുന്ന് പ്രകാശിപ്പിക്കേണമേ. കാറ്റിനെ ശാന്തമാക്കുന്ന അവിടുന്ന് ഞങ്ങളുടെ ഹൃദയങ്ങളെ തണുപ്പിക്കുവാനും സമാധാനം നൽകുകയും ചെയ്യണമേ. ദുര്‍ബലരുടെയും ശക്തരുടെയും അവകാശങ്ങൾ നീതിയുക്തമായി അവിടുന്ന് നടത്തികൊടുക്കേണമേ. ഏവരെയും സ്നേഹത്തിൽ ഒന്നിപ്പിക്കുവാനും ദൈവ സ്നേഹം മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുവാൻ ഞങ്ങളെ പ്രാപ്തരാക്കേണമേ. ആമേൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.