ഉറങ്ങാന്‍ കഴിയുന്നില്ലേ? എങ്കില്‍ ഈ പ്രാര്‍ത്ഥന ചൊല്ലാം 

സമാധാനപരമായ ഉറക്കം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍, ചിലരെ സംബന്ധിച്ചിടത്തോളം ഉറക്കം ഒരു സ്വപ്നം പോലെയാണ്. സമാധാനപരമായി ഒന്ന് ഉറങ്ങാന്‍ കഴിയാത്ത ധാരാളം ആളുകളുണ്ട്. ഒന്ന് ഉണര്‍ന്നു കഴിഞ്ഞാല്‍ പിന്നെ ഉറങ്ങാന്‍ കഴിയുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അവസ്ഥ. ഈ അവസ്ഥയെ തരണം ചെയ്യാന്‍ സഹായിക്കുന്ന ഒരു പ്രാര്‍ത്ഥന ഇതാ:

‘പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, അങ്ങയുടെ മഹത്വം കൊണ്ട് ഇവിടം മുഴുവന്‍ നിറയ്ക്കണമേ. ഞങ്ങളെ കാത്തുപരിപാലിക്കുന്നതിനെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദിപറയുകയും അങ്ങയെ ആരാധിക്കുകയും ചെയ്യുന്നു. എന്റെ നാഥനായ ഈശോയേ, മനുഷ്യവംശത്തിന്റെ സ്‌നേഹിതനേ, രാത്രിയും പകലും ഞങ്ങളോടൊത്തു വസിക്കുകയും കരുണ കാണിക്കുകയും ചെയ്യുന്നതിനെയോര്‍ത്ത് നന്ദി പറയുന്നു. വിശുദ്ധസ്ഥലത്തെ ഞങ്ങളുടെ മാലാഖമാരേ, എനിക്കായി എന്റെ ഈശോയെ സ്‌നേഹിക്കുകയും സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുക. ആമ്മേന്‍.’