ഈ പിതൃദിനത്തിൽ ശ്രദ്ധേയമായി ‘അപ്പൻ’ എന്ന കവിത

പിതൃദിനത്തോട് അനുബന്ധിച്ച് പുറത്തിറങ്ങിയ ‘അപ്പൻ’ എന്ന കവിത ശ്രദ്ധേയമാകുന്നു. സി എം സി കോൺഗ്രിഗേഷനിലെ സി.ജെയ്സിലി, സി. കാരുണ്യ എന്നിവർ ചേർന്നാണ് ഈ കവിത രചിച്ചിരിക്കുന്നത്. കവിത ആലപിച്ചിരിക്കുന്നത് സി. കാരുണ്യ ആണ്. അവകാശങ്ങളെക്കുറിച്ച് പരാതിയില്ലാതെ, കടമകൾ നിർവ്വഹിച്ചു കൊണ്ട് ശാന്തമായി ജീവിക്കുന്ന അപ്പന്റെ സ്നേഹത്തെ കുറിച്ചാണ് ഈ കവിതയിൽ വർണ്ണിക്കുന്നത്.

പത്തുമാസം ചുമന്നതിന്റ കണക്കു പറയാനില്ലാത്തപ്പോഴും വർഷങ്ങളോളം തോളിൽ ചുമന്നു വളർത്തിയെടുത്തതിെന്റ നിർവൃതിയോടെ മക്കളെ സ്നേഹിക്കുന്ന അപ്പൻ. സ്നേഹപിതാവായി ദൈവത്തെ ചൂണ്ടിക്കാണിച്ച ഈശോയ്ക്ക് ഭൂമിയിൽ അതേ പോലെ തന്നെ ഒരപ്പൻ ഉണ്ടായിരുന്നു. വി. യൗസേപ്പിതാവിനെപ്പോലെ നിശബ്ദമായി കടമകൾ നിർവ്വഹിക്കുന്ന അനേകം അപ്പൻമാരെയാണ് ഈ കവിതയിൽ സ്മരിക്കുന്നത്. വിതുമ്പുന്ന നെഞ്ചകം മറച്ചു പിടിച്ച് ‘ദൈവഹിതം നിർവ്വഹിക്കൂ, മക്കളേ’ എന്നുപഠിപ്പിച്ച നല്ല അപ്പന്മാരെ ഈ സന്യാസിനിമാർ ‘അപ്പൻ’ എന്ന ഈ കവിതയിലൂടെ അനുസ്മരിക്കുന്നു.

സി എം സി കോൺഗ്രിഗേഷനിലെ ഹോളി ക്വീൻ പ്രോവിന്സിലെ അംഗമാണ് ഈ സന്യാസിനിമാർ. മണിമല സ്വദേശിനിയായ സി.ജെയ്സിലി, പ്രോവിൻസിന്റെ മീഡിയാ കൗൺസിലർ ആയി സേവനം ചെയ്യുന്നു. സി. കാരുണ്യയാകട്ടെ, ചങ്ങനാശേരി അസംപ്ഷൻ കോളേജിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.