കാരുണ്യത്തിന്‍റെ രോഗീസന്ദര്‍ശനം

വി. വിന്‍സെന്‍റ് ഡി പോളിന്‍റെ ഉപവികളുടെ സഹോദരിമാരുടെ റോമിലുള്ള റെജീനാ മൂന്തി, ലോകരാജ്ഞിയുടെ പേരിലുള്ള സന്യാസഭവനം ഫ്രാന്‍സിസ് പാപ്പാ സന്ദര്‍ശിച്ചു. ജൂലൈ 28-ാം തീയതി ഞായറാഴ്ച വൈകുന്നേരമായിരുന്നു വത്തിക്കാനില്‍ നിന്നും 3 കിലോമീറ്റര്‍ അകലെയുള്ള റെജീനാ മൂന്തി ഫ്രാന്‍സിസ് പാപ്പാ അനൗപചാരികമായി സന്ദര്‍ശിച്ചത്.

ചെറിയ കാറിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ദീര്‍ഘനാള്‍, സാന്താ മാര്‍ത്തയില്‍ സേവനം ചെയ്യുകയും, ഇപ്പോള്‍ വാര്‍ദ്ധക്യത്തില്‍ ശയ്യാവലംബിയുമായ സി. മരിയ മൂച്ചിയെ സന്ദര്‍ശിക്കുകയായിരുന്നു പാപ്പായുടെ പ്രഥമ ലക്ഷ്യം.

വി. വിന്‍സെന്‍റ് ഡി പോളിന്‍റെ ഉപവികളുടെ സഹോദരിമാരാണ് പതിറ്റാണ്ടുകളായി വത്തിക്കാനിലെ സാന്താ മാര്‍ത്താ അതിഥിമന്ദിരത്തിന്‍റെ സൂക്ഷിപ്പുകാര്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.