കൊളംബോയിൽ വീണ്ടും ബോംബ് സ്ഫോടനം

ഈസ്റ്റർ ദിനത്തിൽ ഉണ്ടായ ബോംബ് സ്ഫോടനത്തെ തുടർന്ന് വീണ്ടും കൊളംബോയിൽ ബോംബ് സ്ഫോടനം. വിശുദ്ധ അന്തോണീസിന്‍റെ നാമത്തിലുള്ള ദേവാലയത്തിനു മുന്നിലാണ് ഇന്നലെ വീണ്ടും സ്ഫോടനമുണ്ടായത്.

ഒരു വാനിനുള്ളിൽ സ്ഥാപിച്ചിരുന്ന ബോംബ്, ബോംബ് സ്‌ക്വാഡ് നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സ്ഫോടനമുണ്ടായത്. എന്നാൽ ആർക്കും അപകടമുണ്ടായില്ല. ഇതുകൂടാതെ തലസ്ഥാനത്തുള്ള പ്രധാന ബസ് സ്റ്റേഷനിൽ നിന്നും 89 ഓളം സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ വിവിധ സ്ഥലങ്ങളിൽ പ്രാദേശിക തീവ്ര ഇസ്ലാമിക സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍.റ്റി.ജെ.) നടത്തിയ അക്രമണങ്ങളിൽ 310 ഓളം പേര്‍ മരിക്കുകയും 500 ഓളം പേർക്ക് പരുക്ക് പറ്റുകയും ചെയ്തിരുന്നു. 2009-ൽ ആഭ്യന്തരയുദ്ധം കഴിഞ്ഞതിനു ശേഷമുണ്ടായ ഏറ്റവും വലിയ സ്പോടനപരമ്പരയായിരുന്നു ഈസ്റ്റർ ദിനത്തിൽ സംഭവിച്ചത്. ശ്രീലങ്കയിൽ ഏപ്രിൽ 21 മുതൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.