ഒക്ടോബർ മാസം ജപമാല ചൊല്ലി പ്രാർത്ഥിച്ചത് ദശലക്ഷക്കണക്കിനു കുട്ടികൾ

ഈ ജപമാല മാസം ലക്ഷക്കണക്കിന് കുട്ടികളാണ് ഓൺലൈൻ വഴി ജപമാല ചൊല്ലി പ്രാർത്ഥിച്ചത്. അന്താരാഷ്ട്ര കത്തോലിക്കാ പാസ്റ്ററൽ ചാരിറ്റിയും പൊന്തിഫിക്കൽ ഫൗണ്ടേഷനും ചേർന്നുള്ള ഒരു വാർഷിക പരിപാടിയുടെ ഭാഗമായിരുന്നു ‘ജപമാല പ്രാർത്ഥിക്കുന്ന ഒരു ദശലക്ഷം കുട്ടികൾ’ എന്ന ഈ സംരഭം. പരിപാടിയെ ഏറ്റെടുത്തുകൊണ്ട് പങ്കെടുത്ത കുട്ടികളുടെ എണ്ണത്തിൽ റെക്കോഡ് വർധനവാണ് ഈ വർഷം ഉണ്ടായത്.

ഈ സംരംഭത്തിൽ പങ്കുചേരാൻ എല്ലാ കുട്ടികളെയും ക്ഷണിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പായും എത്തിയിരുന്നു. 136 -രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ ഇതിൽ പങ്കുചേർന്നു. പോളണ്ടും മെക്സിക്കോയുമാണ് ഈ പരിപാടിയോട് ഏറ്റവും വ്യാപകമായി പ്രതികരിച്ചത്. സ്ലോവാക്യ, ഇന്ത്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ. ലോകമെമ്പാടുമുള്ള സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രാർത്ഥിക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം.

പ്രാർത്ഥിക്കുമ്പോൾ കുട്ടികൾ അവരുടെ സന്ദേശങ്ങളും ചിത്രങ്ങളും ഉയർത്തിപ്പിടിച്ചു. അക്രമം അവസാനിപ്പിക്കാനും പീഡിപ്പിക്കപ്പെടുന്ന എല്ലാ ക്രിസ്ത്യാനികൾക്കും വേണ്ടി അവർ പ്രാർത്ഥിക്കുകയും ചെയ്തു. യുദ്ധത്തിൽ മുഴുകിയിരിക്കുന്ന അർമേനിയയിൽ നിന്ന് ചേർന്ന 517 കുട്ടികളുടെ പ്രധാന പ്രാർത്ഥനയും സമാധാനത്തിനു വേണ്ടിയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.