ഐ എസ് തീവ്രവാദികൾ വെടിവെച്ചു കൊന്ന മെക്സിക്കൻ വൈദികന്റെ ചരമവാർഷികം ആചരിച്ചു

വിശുദ്ധ ബലിയർപ്പണ മദ്ധ്യേ ഐ എസ് തീവ്രവാദികൾ വെടിവെച്ചു കൊന്ന ഫ്രഞ്ച് വൈദികൻ ഫാ. ജാക്വസ് ഹാമെലിന്റെ അഞ്ചാം ചരമ വാർഷികം ജൂലൈ 26 -ന് ആചരിച്ചു. വിശുദ്ധ കുർബാനയർപ്പിക്കുമ്പോൾ രണ്ടു മുസ്ലിം തീവ്രവാദികൾ ദൈവാലയത്തിൽ എത്തുകയും അദ്ദേഹത്തിന്റെ കഴുത്തിനു നേരെ വെടിയുതിർക്കുകയുമായിരുന്നു.

58 വർഷം പുരോഹിതനായി സേവനമനുഷ്ഠിച്ച ഫാ. ഹാമേൽ 2005 -ൽ വിരമിച്ചതിനു ശേഷവും സേവനം ചെയ്യുകയായിരുന്നു. ശാന്തമായ പ്രാർത്ഥന, സേവനം, അചഞ്ചലമായ വിശ്വാസം എന്നിവ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മുഖമുദ്രയായിരുന്നു. ഫ്രാൻസിസ് മാർപ്പാപ്പ അദ്ദേഹത്തെ രക്തസാക്ഷിയെന്നു അഭിസംബോധന ചെയ്തിട്ടുണ്ട്. കൊല്ലപ്പെടുമ്പോൾ അദ്ദേഹത്തിന് 86 വയസായിരുന്നു പ്രായം.

മരിക്കുന്നതിന് മുൻപ് അദ്ദേഹം പറഞ്ഞ ‘സാത്താനേ, ദൂരെപോകൂ’ എന്ന വാചകം ഇന്നും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിന് നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.