കെ.സി.ഡബ്ല്യു.എ: ‘നെല്ലും നീരും’ കൃഷിവ്യാപന പദ്ധതി രണ്ടാം ഘട്ടം – മുറ്റത്തൊരു അടുക്കളത്തോട്ട മത്സരം സംഘടിപ്പിക്കുന്നു

കോവിഡ് പശ്ചാത്തലത്തിൽ ഭക്ഷ്യ സ്വയംപര്യാപ്തതയും സുരക്ഷിതമായ ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്തുവാൻ ലക്ഷ്യമിട്ട് കോട്ടയം അതിരൂപത നടപ്പിലാക്കുന്ന കാർഷികസമൃദ്ധി പദ്ധതിയോടു ചേർന്ന് അതിരൂപതയിലെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമൺസ് അസോസിയേഷന്റെ നേതൃത്വത്തിൽ  അതിരൂപതാ തലത്തിൽ നടപ്പിലാക്കുന്ന ‘നെല്ലും നീരും’- കൃഷിവ്യാപന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ക്‌നാനായ അംഗങ്ങൾക്കായി അടുക്കളത്തോട്ട മത്സരം സംഘടിപ്പിക്കുന്നു.

എല്ലാ കെ.സി.ഡബ്ല്യു.എ അംഗങ്ങളും തങ്ങൾക്കാവശ്യമായ പച്ചക്കറികൾ സ്വന്തം വീട്ടുമുറ്റത്തു തന്നെ ഉല്പാദിപ്പിക്കുവാനും അതുവഴി ഭവനങ്ങളിൽ ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പാക്കാനുമാണ് ‘മുറ്റത്തൊരു അടുക്കളത്തോട്ടം’ പദ്ധതി വ്യാപനത്തിലൂടെ കെ.സി.ഡബ്ല്യു.എ ലക്ഷ്യമിടുന്നത്.

മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ആഗസ്റ്റ് 10 -നകം യൂണിറ്റ് ഭാരവാഹികൾ വഴി പേര് രജിസ്റ്റർ ചെയ്യണമെന്ന് കെ.സി.ഡബ്ല്യു.എ അതിരൂപതാ ഭാരവാഹികൾ അറിയിച്ചു.

ഷൈനി ചൊള്ളമ്പേൽ, സെക്രട്ടറി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.