എല്ലാവർക്കും പ്രത്യാശയുടെ ഒരു ഹാപ്പി ക്രിസ്തുമസ്

ക്രിസ്തുമസ് നമുക്കു തരുന്ന പ്രത്യാശ വ്യത്യസ്തമായോരു പ്രത്യാശയാണ്. അത് വിശ്വസനീയവും കാണപ്പെടുന്നതുമാണ് കാരണം അതു ദൈവത്തിൽ കണ്ടെത്തുന്നതാണ്.

പ്രത്യാശയെക്കുറിച്ചുള്ള   ജനറൽ ഓഡിയൻസ് മതബോധന പരമ്പരയിൽ    മൂന്നാമത്തെ പ്രഭാഷണം നടത്തുകയായിരുന്നു     ഫ്രാൻസീസ് പാപ്പാ ഇന്ന് ( 21-12-16).

“ഇന്ന് , ക്രിസ്തുമസിനു കുറച്ചു ദിവസങ്ങൾക്കു മുമ്പ്, ദൈവപുത്രന്റെ മനുഷ്യവതാരത്തിലൂടെ   ലോകത്തീലേക്കു പ്രവേശിച്ച പ്രത്യാശയുടെ നിമിഷത്തെക്കുറിച്ചു വിചിന്തനം നടത്താനാണു ഞാൻ ആഗ്രഹിക്കുന്നത്”.

ക്രിസ്തുവിന്റെ ജനനം, രക്ഷയുടെ ആരംഭം നമ്മോടു വ്യത്യസ്തമായ പ്രത്യാശയെക്കുറിച്ചു, വിശ്വസനീയമായ സകലതും ഉൾകൊള്ളുന്ന പ്രത്യാശയെക്കുറിച്ചു സംസാരിക്കുന്നു. കാരണം, അതു ദൈവത്തിലധിഷ്ഠിതമാണ്. അവൻ ലോകത്തിൽ പ്രവേശിക്കുകയും അവനോടൊപ്പം സഞ്ചരിക്കാൻ നമുക്കു ധൈര്യം പകരുകയും ചെയ്തു: ദൈവം യേശുവിൽ നമ്മുടെ കൂടെ സഞ്ചരിക്കുന്നു. അവനോടൊപ്പം ജീവന്റെ സമൃദ്ധിലേക്കു യാത്ര ചെയ്യാൻ നമുക്കു ശക്തി നൽകുന്നു.  ഈ പ്രത്യാശ ക്രിസ്തുവിനോടുകൂടെ പിതാവിലേക്കുള്ള പാതയിൽ നമ്മൾ ഒന്നിച്ചാണ് എന്നതാണ്.

“ബത് ലേഹമിലെ ശിശു നമുക്കു തരുന്ന ഈ  പ്രത്യാശ  ഒരു ലക്ഷ്യം നമുക്കു തരുന്നു.  കാരുണ്യവാനായ ദൈവത്തിനു തന്നെത്തന്നെ സമർപ്പിക്കുന്നവനു   വർത്തമാനകാലത്തിൽ, ഒരു നല്ല ദിശാബോധവും, മാനവരാശിക്കു  രക്ഷയും നൽകുന്നു.

ഞാൻ പ്രത്യാശയോടെയാണോ സഞ്ചരിക്കുന്നത് അല്ലങ്കിൽ എന്റെ ആന്തരിക ജീവിതം അടഞ്ഞതാണോ? അതോ എന്റെ ഹൃദയം അടഞ്ഞതാണോ? അതോ പ്രതീക്ഷയോടെ യേശുവിനോപ്പം യാത്ര ചെയ്യുന്ന വ്യക്തിയാണോ ഞാൻ? തുടങ്ങി ആത്മപരിശോധനക്കായി നിരവധി  ചോദ്യങ്ങൾ പരിശുദ്ധ പിതാവു ഇന്നു നൽകി.

പുൽക്കൂട് പ്രത്യാശ പരത്തുകയും അതിനുള്ളിലെ ഓരോ വ്യക്തിയും പ്രത്യാശ പ്രതിനിധാനം ചെയ്യുകയും പ്രത്യാശയുടെ അന്തരീക്ഷത്തിൽ  മുഴുകും ചെയ്തവരാണന്നു  പരിശുദ്ധ പിതാവു പഠിപ്പിക്കുന്നു..

ബേത്ലേഹം എന്ന  സ്ഥലത്തു നിന്നാണ് ഫ്രാൻസീസ് പാപ്പ പുൽക്കൂടി നെക്കുറിച്ചുള്ള  വിചിന്തനം തുടർന്നത്.

ബേത്ലേഹം. ദൈവം ഇസ്രായേലിന്റെ രാജാവാകാൻ തീരഞ്ഞെടുത്ത ആട്ടിടയനായ ദാവീദ് ജനിച്ച യൂദയായിലെ ഒരു ചെറിയ പ്രദേശമാണിത്.  ബേത്ലേഹം ഒരു തലസ്ഥാനമല്ല, ദൈവപരിപാലനയാൽ തീരഞ്ഞെടുക്കപ്പെട്ട സ്ഥലമാണ് ചെറിയവരും എളിയവരുമായവരെ വലിയ കാര്യങ്ങൾക്കു തിരഞ്ഞെടുത്ത സ്ഥലം.

 മറിയം , പ്രത്യാശയുടെ അമ്മ. മറിയത്തിന്റെ സമ്മതത്തോടെ ഈ ലോകത്തിന്റെ വാതിൽ ദൈവത്തിനായി അവൾ തുറന്നു. അവൾ ഒൻപതു മാസം പുതിയതും നിത്യവുമായ ഉടമ്പടിയുടെ പേടകമായിരുന്നു. ഈ ലോകത്തെയും സകല മനുഷ്യരെയും രക്ഷിക്കാൻ വന്ന ദൈവസ്നേഹത്തെ അവൾ ധ്യാനിച്ചു.

ജോസഫ് , ജസ്സയുടെയും ദാവീദിന്റെയും വംശജനാണ്. പുൽക്കൂട്ടിലെ ഉണ്ണിയേശുവിനെ കണ്ട്  ശിശു പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചതാണന്നും, സകല മനുഷ്യരുടെയും പ്രതീക്ഷയായ യേശു എന്ന നാമം ശിശുവിനു നൽകാൻ ദൈവം തന്നെ ചുമതലപ്പെടുത്തിയിരിക്കുന്നതായും ജോസഫ് വിശ്വസിച്ചു. യേശു എന്ന നാമാം ജോസഫിനു പ്രത്യാശയുടെ നാമമായിരുന്നു. save

ആട്ടിടയന്മാർ, എളിയവരെയും ദരിദ്രരെയുമാണ് അവർ പ്രതിനിധാനം ചെയ്യുന്നത്. വാഗ്ദാനങ്ങളുടെ പൂർത്തീകരണം അവർ ശിശുവിൽ ദർശിച്ചു. ദൈവത്തിന്റെ രക്ഷ അവസാനം  അവരിൽ ഓരോരുത്തരിലും എത്തിച്ചേരുമെന്നു അവർ പ്രത്യാശിച്ചു.

 മാലാഖ വൃദ്ധം –  ലോകത്തെ സന്ദർശിച്ച ദൈവകൃപ മാലാഖമാർ പ്രകീർത്തിക്കുകയാണിവിടെ: അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!ലൂക്കാ 2:14  സ്നേഹത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും രാജ്യം ആരംഭിച്ച ദൈവത്തിനുള്ള സ്തുതിയുടെയും നന്ദിയുടെയും പ്രകടനമാണ് ക്രിസ്തീയ പ്രത്യാശ.

ക്രിസ്തുമസ് ശരിയായ ആഘോഷമാകണമെങ്കിൽ നമ്മുടെ വ്യക്തിപരവും സമൂഹപരവുമായ ചരിത്രത്തിന്റെ ഉഴവുചാലിൽ ദൈവം വിതയ്ക്കുന്ന പ്രത്യാശയുടെ വിത്തായ യേശുവിനെ നമ്മൾ സ്വീകരിക്കുമ്പോഴാണ്. 

നമ്മിലേക്കു വരുന്ന യേശുവിനുള്ള ഓരോ സമ്മതവും ഒരു പ്രത്യാശയുടെ വിത്താണ്. നമുക്കു പ്രത്യാശയുടെ ഈ വിത്തിൽ പ്രതീക്ഷയർപ്പിക്കാം. ഈ സമ്മതത്തിൽ: യേശുവേ നിനക്കു എന്നെ രക്ഷിക്കാൻ കഴിയും.  യേശുവേ നിനക്കു എന്നെ രക്ഷിക്കാൻ കഴിയും  എല്ലാവർക്കും പ്രത്യാശയുടെ ഒരു  ഹാപ്പി ക്രിസ്തുമസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.