നമീബിയയുടെ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ ഒരു കൂട്ടം മിഷനറിമാർ

ഡോൺ ബോസ്‌കോയുടെ സലേഷ്യൻ സഭാംഗങ്ങളുടെ യുഎസ് മിഷനിൽ നിന്നും നമീബിയയിലെ ജനങ്ങൾക്ക് ശുദ്ധജലം ശേഖരിക്കാനായി ഒരു പുതിയ വാട്ടർ ടാങ്ക് സംഭാവന ചെയ്തു. റുണ്ടുവിലെ ഡോൺ ബോസ്‌കോ യൂത്ത് സെന്ററിന്റെ ഭാഗമായ സെന്റ് ജോൺ ബോസ്കോ ഇടവകയിലാണ് 7,300 -ഓളം അംഗങ്ങൾക്ക് ശുദ്ധജലം എടുക്കുവാനുള്ള സൗകര്യമൊരുക്കിയത്.

നമീബിയയിലെ ജനസംഖ്യയുടെ നാലില്‍ ഒരു ഒരു ഭാഗത്തിനും ശുദ്ധജലം ലഭ്യമല്ല. ഇത് റുണ്ടു പ്രദേശമടക്കമുള്ള സമൂഹത്തിന് രോഗബാധയുണ്ടാക്കുന്നതിനോടൊപ്പം ജനങ്ങളുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

സലേഷ്യൻ സഭയുടെ ശുദ്ധജല വിതരണ പദ്ധതിയാണ് ‘ക്ലീൻ വാട്ടർ ഓർഗനൈസേഷൻ.’ കംബോഡിയ, ഇന്ത്യ, ഫിലിപ്പീൻസ്, ദക്ഷിണ സുഡാൻ, ഘാന, റുവാണ്ട എന്നീ രാജ്യങ്ങളിൽ ഈ പദ്ധതി നടപ്പിൽ വരുത്തിയിട്ടുണ്ട്. കോവിഡ് 19 -ന്റെ ഭാഗമായി കൂടുതൽ വൃത്തിയും ആരോഗ്യവുമുള്ള ഒരു പൊതുസമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ ഈ പദ്ധതി സഹായിക്കുന്നുണ്ടെന്ന് മിഷനറിമാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.