ആദിവാസികൾക്ക് സഹായവുമായി എത്തിയ വൈദികർ അടങ്ങുന്ന സംഘം വനത്തിൽ അകപ്പെട്ടു

ദുരിതം അനുഭവിക്കുന്ന ആദിവാസികൾ സഹായവുമായി പോയ വൈദികരും സന്യസ്തരും അടങ്ങുന്ന ഏഴ് അംഗ സംഘം ഉരുൾ പൊട്ടലിനെ തുടർന്ന് പുറത്തു കടക്കാൻ സാധിക്കാതെ വനത്തിൽ അകപ്പെട്ടു. കല്ലേലിമേട്ടിലെ ആദിവാസികൾക്ക് സഹായവുമായി പോയതായിരുന്നു ഈ സംഘം.

കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് പറയിടം കല്ലേലിമേട് ഇടവക വികാരി ഫാ. ജെയിംസ് ഐക്കരമാറ്റം, സി ജോൺസി എം എസ് ജെ, സി. ഹേമ എം എസ് ജെ, കോതമംഗലം കത്തീഡ്രൽ മാതൃവേദി അംഗങ്ങളുമാണ് വനത്തിന് ഉള്ളിൽ അകപ്പെട്ടു പോയത്.

ആദിവാസി മേഖലയിലെ കുട്ടികൾക്ക് സ്കൂൾ ബാഗുകളും കുടയും പഠനോപകാരണങ്ങളും കമ്പിളി പുതപ്പുകളും ഇവർ വിതരണം ചെയ്തു.

കനത്ത മഴയെ തുടന്ന് വനത്തിലെ വഴി കുത്തി ഒലിച്ചു പോകുകയും കടത്ത് നിർത്തുകയും ചെയ്‌തതോടെ പുറത്തേക്ക് കടക്കുവാൻ ഉള്ള മാർഗങ്ങൾ എല്ലാം അടഞ്ഞു അതോടെ വനത്തിലെ ഗ്രാമത്തിയിൽ കുടിങ്ങി പോവുകയായിരുന്നു. ഫോണിന് റേഞ്ച് ഇല്ലാത്തതിനാൽ പുറം ലോകവുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്നു.

രാത്രിയിൽ ഇവർക്ക് താമസിക്കുവാനായി പള്ളിയിലും വീടുകളിലും സൗകര്യവും ഒരുക്കി. ലാൻഡ് ഫോൺ വഴി വിവരം രൂപതയിൽ അറിയിച്ചതിനാൽ കൂടുതൽ പരിഭ്രാന്തി ഉണ്ടായില്ല.

പിന്നീട് കല്ലേലിമേട് ഇടവക ജനങ്ങളും നാട്ടുകാരും ചേർന്ന് കാനന പാത പുനർനിർമ്മിച്ചു യാത്ര യോഗമാക്കിയതിന് ശേഷം ഇവർ വനത്തിൽ നിന്ന് പുറത്തു എത്തി. വൈകുന്നേരത്തോടെ ഇവർ കോതമംഗലത്ത് തിരികെ എത്തി. ബംഗ്ളാ കടവിൽ പാലം നിർമിക്കാത്തതിൽ വളരെ അധികം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു എന്ന് ഈ സംഘം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.