യുവാക്കളിലേക്ക് സുവിശേഷവുമായി എത്തുന്നതിന് സ്‌കേറ്റിങ് മാധ്യമമാക്കി ഒരു ഫ്രാൻസിസ്കൻ പുരോഹിതൻ

ടോക്കിയോ ഒളിമ്പിക്സ് ആഗസ്റ്റ് എട്ടിന് അവസാനിച്ചെങ്കിലും സ്‌കേറ്റിങ് ബോർഡിങ് മത്സരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഒരു ഫ്രാൻസിസ്കൻ വൈദികൻ തന്റെ പരിശീലനം പുനരാരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. 25 വർഷങ്ങൾക്കു മുമ്പ് അവസാനിപ്പിച്ച തന്റെ വലിയ ഇഷ്ടത്തെ മറ്റൊരു രീതിയിൽ കൂടെ കൂട്ടാനാണ് ഫാ. ജോൺ പോൾ സെല്ലർ എന്ന വൈദികന്റെ തീരുമാനം. മിഷനറീസ് ഓഫ് ദി ഇറ്റേണൽ വേർഡ്‌ സന്യാസ സമൂഹത്തിലെ അംഗമായ അദ്ദേഹം തന്റെ ഇഷ്ടത്തിനൊടൊപ്പം യുവജനതയെ യേശുവിലേക്ക് അടുപ്പിക്കാനുള്ള മാർഗ്ഗമായി കൂടെ ഈ സ്കേറ്റിംഗ് ബോർഡിങ്ങിനെ കാണുന്നു.

“ഫ്രാൻസിസ്കൻ മിഷനറിമാരുടെ സുവിശേഷവൽക്കരണത്തിന്റെ പ്രധാന രൂപം റേഡിയോ, ടെലിവിഷൻ പോലുള്ള മാധ്യമങ്ങളാണെങ്കിലും സ്കെറ്റ് ബോർഡിങ് പോലുള്ളവയും ഉപയോഗിക്കാമെന്ന് ഞാൻ വിശ്വസിക്കുന്നു. യുവാക്കളിലേക്ക് എത്തിച്ചേരാനും സ്പോർട്സിലും വിശ്രമത്തിലും വിനോദത്തിലും സുവിശേഷം ജീവിക്കുന്നുണ്ടെന്ന്ന്നു അവരെ ബോധ്യപ്പെടുത്താനും സാധിക്കും. കത്തോലിക്കാ ഗ്രാഫിക്സ് ഉപയോഗിച്ചുള്ള മികച്ച സ്കേറ്റ്‌സ് ഇപ്പോൾ ലഭ്യമാണ്” – ഫാ. സെല്ലർ പറയുന്നു.

ചെറുപ്പം മുതൽ സ്കേറ്റിങ് പരിശീലിച്ചിരുന്ന അദ്ദേഹം ഇപ്പോൾ ഉപയോഗിക്കുന്ന സ്‌കേറ്റിങ് ബോർഡിൽ കാസയും പീലാസയും ഒരു കുഞ്ഞാടിന്റെ ചിത്രവുമുണ്ട്. ഇത് ദിവ്യകാരുണ്യത്തെ ഓർമിപ്പിക്കുന്നു എന്നാണു അദ്ദേഹം പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.