ഓപ്പറേഷന് കയറുന്നതിനു മുൻപ് ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന ഡോക്ടർ

കഴിഞ്ഞ ദിവസങ്ങളിൽ ഏറെ വൈറലായ ചിത്രമാണ് ഓപ്പറേഷന് കയറുന്നതിനു മുൻപ് ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന ഒരു ഡോക്ടറിന്റേത്. ലോകത്തെ ലക്ഷക്കണക്കിന് വിശ്വാസികൾ ഏറ്റെടുത്ത ആ ചിത്രത്തിലെ ഡോക്ടർ ആണ് ഡോ. നെസ്തർ റാമിറസ് അരിയേറ്റ. അനേകായിരങ്ങൾ തീക്ഷ്ണവിശ്വാസത്തിന്റെ പ്രതീകമായി ഉയർത്തിക്കാട്ടിയ ആ ചിത്രത്തിന് പിന്നിലെ തന്റെ ആത്മീയ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഡോ. നെസ്തർ.

താന്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത് വളരെ വൈകിയാണ് അദ്ദേഹം തിരിച്ചറിഞ്ഞത്. സാധാരണ ഗതിയിൽ ഡോക്ടർമാർ ഒട്ടും തന്നെ സമയം കിട്ടുന്നില്ല എന്ന് പരാതി പറയുന്നവർ ആണ്. എന്നാൽ ഇവിടെ ഈ ഡോക്ടർ വ്യത്യസ്‌തനാകുന്നത് തനിക്കു കിട്ടുന്ന ഒഴിവു സമയങ്ങൾ ഒക്കെ  പ്രാർത്ഥനയ്ക്കായി മാറ്റി വെച്ചുകൊണ്ടാണ്. എല്ലാ ദിവസവും പുലർച്ചെ പ്രാർത്ഥിച്ചിട്ടാണ് അദ്ദേഹം തന്റെ ജോലി ആരംഭിക്കുന്നത്. ആദ്യ കാലങ്ങളിൽ താൻ വലിയ വിശ്വാസിയൊന്നും ആയിരുന്നില്ല എന്ന് വെളിപ്പെടുത്തുന്ന ഡോക്ടര്‍,  കുടുംബ പ്രശ്‍നങ്ങളെ തുടർന്നാണ് ദൈവത്തിലേക്ക് തിരിഞ്ഞതെന്നും പറയുന്നു.

അങ്ങാണ് ദിവ്യകാരുണ്യ ഭക്തിയിലേയ്ക്ക് മടങ്ങി. എല്ലായ്പ്പോഴും വളരെ അർപ്പണബോധമുള്ള വ്യക്തിയായ ഭാര്യയിലൂടെ ആണ് താൻ ദൈവത്തെ അറിഞ്ഞത്. പരിശുദ്ധ അമ്മയോടുള്ള ഭക്തിയിലേയ്ക്ക് മടങ്ങുവാൻ കാരണം തന്റെ ഭാര്യയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ജീവിതത്തിലെ കടന്നു പോകുന്ന ഓരോ ദിവസവും ഒന്നിലധികം ജപമാല ചൊല്ലുന്ന ഈ ഡോക്ടർ ഓപ്പറേഷൻ സമയത്തും പ്രാർത്ഥനയിലാണ്. തന്റെ രോഗിക്കായി. മിക്കപ്പോഴും അദ്ദേഹം ജോലിക്കു പോകുന്നത് ദൈവാലയത്തിൽ പോയി വിശുദ്ധ കുർബാനയിൽ പങ്കെടുത്ത ശേഷം ആണ്.

ഇവാഞ്ചലിക്കല്‍ പാസ്റ്ററായ ലൂയിസ് ആൽബേർട്ടോയാണ് ജപമാല ചൊല്ലി പ്രാർത്ഥനയിൽ ആയിരുന്ന ഡോക്ടറിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.